ഇന്ന് അര്‍ധരാത്രിമുതല്‍ നടത്താനിരുന്ന ഓട്ടോ- ടാക്സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകള്‍ അറിയിച്ചുതൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്‌സി യൂണിയന്‍ അറിയിച്ചു.ഓട്ടോ തൊഴിലാളികളുടെ ചാര്‍ജ് വര്‍ധന സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.ചാര്‍ജ് വര്‍ധനവിനെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷണനെ നിയമിച്ചിരുന്നു. ഇതിനെകുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനം. ഓട്ടോ സ്റ്റാന്റില്‍ തര്‍ക്കം പതിവാണ്. ഇത് പരിഹരിക്കും. സി.എന്‍.ജി ഓട്ടോറിക്ഷകളുടെ ടെസ്റ്റിങ് സെന്ററില്ല, ആറുമാസത്തിനുള്ളില്‍ എറണാകുളത്ത് ആരംഭിക്കും. കള്ള ടാക്‌സികളുടെ കാര്യത്തില്‍ കര്‍ശന നടപടി.പിടികൂടിയാല്‍ ലൈസന്‍സും ആര്‍സിയും റദ്ദാക്കും.

