തെരുവിൻ്റെ മക്കളുടെ മുടി വെട്ടി കുളിപ്പിച്ചൊരുക്കി പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കൻ

ഭരണങ്ങാനത്ത് തെരുവില്‍ കഴിയുന്നവരെ മുടിവെട്ടി കുളിപ്പിച്ച് ഒരുക്കി പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍.

ആകാശപ്പറവകളുടെയും പാലാ സന്‍മനസ്സ് കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ 9.45 ന് ഭരണങ്ങാനം പള്ളിയുടെ മുന്‍വശത്തായി ഇതിനായി തയ്യാറാക്കിയ ആകാശപ്പറവകളുടെ വാഹനത്തിൽ വച്ചാണ് ബിഷപ്പ് തെരുവിലെ ആളെ മുടി വെട്ടി കുളിപ്പിച്ചൊരുക്കിയത്.തുടർന്ന് പുതുവസ്ത്രം കൊടുത്ത് ആഹാരം നല്‍കി അവരെ പുതിയ വെളിച്ചത്തിലേക്ക് നയിക്കുന്ന ഈ പരിപാടിക്ക് ആകാശപ്പറവകളുടെ കൂട്ടുകാരും പാലാ ജനമൈത്രി പോലീസും സന്‍മനസ് കൂട്ടായ്മയും പിന്തുണ നല്‍കി.

നേരത്തെ ഒരു രോഗിക്കായി സ്വന്തം വൃക്ക നല്‍കി മാര്‍ ജേക്കബ് മുരിക്കന്‍ മാതൃകയായിരുന്നു.