ജംഷഡ്പൂരിന്റെ വെല്ലുവിളി മറികടന്നു; കേരള ബ്ലാസ്റ്റേഴ്സ് ISL ഫൈനലിൽ

ഐ എസ്‌എല്ലിലെ (ISL 2021-22) രണ്ടാംപാദ സെമിഫൈനലില്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ സമനില നേടി കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ കടന്നു.മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ വഴങ്ങി 1-1 സമനില നേടുകയായിരുന്നു.ആദ്യപാദ സെമി ഫൈനല്‍ മത്സരത്തില്‍ നേടിയ 1-0 വിജയത്തോടെ 2-1 എന്ന നിലയിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഫൈനല്‍ പ്രവേശനം.പതിനെട്ടാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ആദ്യപാദത്തില്‍ ഒരു ഗോള്‍ ലീഡുള്ള ബ്ലാസ്റ്റേഴ്സിന് ഇതോടെ രണ്ട് ഗോളിന്‍റെ ലീഡായി.എന്നാല്‍ രണ്ടാം പകുതിയില്‍ ജംഷഡ്പൂര്‍ ഒരു ഗോള്‍ തിരിച്ചടിക്കുകയായിരുന്നു.