ഫ്രാന്‍സില്‍ പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണിന് അധികാരത്തുടര്‍ച്ച

പാരീസ്: ഫ്രാന്‍സില്‍ പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണിന് അധികാരത്തുടര്‍ച്ച. വാശിയേറിയ മത്സരത്തില്‍ എതിരാളിയായ മാരിന്‍ ലെ പെന്നിനെ മാക്രോണ്‍ പരാജയപ്പെടുത്തിയതായി പ്രാഥമികഫലങ്ങള്‍ സൂചിപ്പിക്കുന്നു

മാക്രോണിന് 58ഉം ലെ പെന്നിന് 42ഉം വോട്ടാണ് ലഭിച്ചത്.

ഇതോടെ 20 വര്‍ഷത്തിനുശേഷം ഫ്രാന്‍സില്‍ വീണ്ടും അധികാരത്തിലെത്തുന്ന സിറ്റിങ് പ്രസിഡന്റെന്ന നേട്ടം മാക്രോണ്‍ സ്വന്തമാക്കി. പരാജയം അംഗീകരിച്ച ലെ പെന്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചു.

എന്‍ മാര്‍ച്ചെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മധ്യമാര്‍ഗിയുമാണ് മാക്രോണ്‍. നാഷണല്‍ റാലി എന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു മാരിന്‍.ഞായറാഴ്ച നടന്ന അന്തിമഘട്ടവോട്ടെടുപ്പില്‍ 63.2 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

അധികാരം നിലനിര്‍ത്താനായെങ്കിലും ജൂണില്‍ നടക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് കൂടി ഭൂരിപക്ഷം നേടേണ്ടത് സുഗമമായ ഭരണത്തിന് അനിവാര്യമാണ്