നീറ്റ് 13നു തന്നെ മാറ്റി വയ്ക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പുതുതായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സെപ്റ്റംബര്‍ 13ന് നിശ്ചയിച്ചിരുന്ന നീറ്റ് പരീക്ഷ മുന്നു ആഴ്ചത്തേയ്ക്ക് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ച് തള്ളിയത്.

നേരത്തെ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജിയും സുപ്രീംകോടതി തള്ളി. നിലവില്‍ നീറ്റ് പരീക്ഷകയുടെ എല്ലാ ഒരുക്കങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി.

ഈ സാഹചര്യത്തില്‍ കോടതി ഇടപെടില്ലെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്. നീറ്റ് പരീക്ഷക്കായി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും കേന്ദ്രസര്‍ക്കാര്‍ ഒരുക്കുമെന്നും ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു.

Leave a Reply