രാജ്യത്തെ 6 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ അനുമതി

ന്യൂഡല്‍ഹി:രാജ്യത്തെ 6 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഎ) ആണ് കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.

നിലവില്‍ 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രധാനമായും കോവാക്‌സിനാണ് നല്‍കി വരുന്നത്.

വെള്ളിയാഴ്ചയാണ് വിദഗ്ധ സമിതി അനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. വിദഗ്ധ സമിതി പരീക്ഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തേടിയിരുന്നു. നേരത്തേ 6 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോര്‍ബെ വാക്‌സീന്‍ നല്‍കാനും സമിതി ശുപാര്‍ശ ചെയ്തിരുന്നു.