ഏ​ലം​കൃ​ഷി വെ​ട്ടി​ന​ശി​പ്പി​ച്ച്‌ വ​നം​വ​കു​പ്പ് വാനപാലകരെ നാട്ടുകാർ തടഞ്ഞു

അ​ടി​മാ​ലി: വീ​ണ്ടും ഏ​ലം​കൃ​ഷി വെ​ട്ടി​ന​ശി​പ്പി​ച്ച്‌ വ​നം​വ​കു​പ്പ്. ഇ​തോ​ടെ സം​ഘ​ടി​ച്ചെ​ത്തി​യ നാ​ട്ടു​കാ​ര്‍ വ​ന​പാ​ല​ക സം​ഘ​ത്തെ ത​ട​ഞ്ഞു. ഒ​ടു​വി​ല്‍ പൊ​ലീ​സെ​ത്തി​യാ​ണ്​ വ​ന​പാ​ല​ക​രെ മോ​ചി​പ്പി​ച്ച​ത്. അ​ടി​മാ​ലി റേ​ഞ്ചി​ല്‍ കു​രു​ശു​പാ​റ പ്ലാ​മ​ല​യി​ലാ​ണ് വ​നം​വ​കു​പ്പ്​ ഏ​ല​ച്ചെ​ടി​ക​ള്‍ വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച മൂ​ന്നി​ന്​ തു​ട​ങ്ങി​യ ന​ട​പ​ടി ഒ​മ്ബ​തി​നാ​ണ്​ അ​വ​സാ​നി​ച്ച​ത്. 20 ഏ​ക്ക​റി​ലേ​റെ എ​ലം കൃ​ഷി​യാ​ണ് ഇ​തി​നോ​ട​കം വ​നം​വ​കു​പ്പ് വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. മൂ​ന്ന് മു​ത​ല്‍ അ​ഞ്ചു​വ​ര്‍​ഷം വ​രെ പ​ഴ​ക്ക​മു​ള്ള​തും വി​ള​വെ​ടു​ക്കു​ന്ന​തു​മാ​യ എ​ല​മാ​യി​രു​ന്നു ഇ​വ.

എ.​വി.​ടി എ​സ്​​റ്റേ​റ്റ്​ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ലെ എ​ല​മാ​ണ് വെ​ട്ടി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, റി​സ​ര്‍​വ് വ​ന​ഭൂ​മി കൈ​യേ​റി പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കൃ​ഷി​െ​ച​യ്​​ത​താ​ണ്​ വെ​ട്ടി​ന​ശി​പ്പി​ച്ച​തെ​ന്ന്​ വ​നം​വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മൂ​ന്നാ​ര്‍ ഡി.​എ​ഫ്.​ഒ ക​ണ്ണ​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​യി​രു​ന്നു ന​ട​പ​ടി. വി​വ​ര​മ​റി​ഞ്ഞ്​ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച്‌ വ​ന​പാ​ല​ക​രെ ത​ട​ഞ്ഞ​തോ​ടെ സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​ന്‍ പൊ​ലീ​സ്​ സം​ഘം സ്ഥ​ല​ത്ത് എ​ത്തി​യ​തി​നാ​ലാ​ണ്​ അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​യ​ത്.

കു​രി​ശു​പാ​റ​യി​ല്‍ വ​ന​പാ​ല​ക സം​ഘ​ത്തി​നു​നേ​രെ മു​മ്ബു​ണ്ടാ​യ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ലീ​സ്​ സം​ഘം അ​തി​വേ​ഗം​ എ​ത്തി. എ​സ്. രാ​ജേ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ സ്ഥ​ല​ത്തെ​ത്തി.

വ​നം​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്യാ​യ​മാ​യി ഏ​ല​ച്ചെ​ടി​ക​ള്‍ വെ​ട്ടി ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ളും ക​ര്‍​ഷ​ക​രും എം.​എ​ല്‍.​എ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ വ​നം​വ​കു​പ്പ് ന​ട​പ​ടി നി​ര്‍​ത്തി​വെ​ക്കാ​ന്‍ എം.​എ​ല്‍.​എ നി​ര്‍​ദേ​ശി​ച്ചു. ഇ​തി​നി​ട​യി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ സ്ഥ​ല​െ​ത്ത​ത്തി വ​ന​പാ​ല​ക​രു​മാ​യി ച​ര്‍​ച്ച​ന​ട​ത്തി തി​രി​കെ​േ​പ്പാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ശ്നം പ​രി​ഹ​രി​ച്ച​ശേ​ഷം പോ​യാ​ല്‍ മ​തി​യെ​ന്ന് നാ​ട്ടു​കാ​ര്‍ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ വീ​ണ്ടും സം​ഘ​ര്‍​ഷ​മാ​യി. പൊ​ലീ​സ്​ സാ​ഹ​സി​ക​മാ​യി വ​ന​പാ​ല​ക​രെ സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കി​യ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് അ​യ​വു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, മ​ല​യാ​റ്റൂ​ര്‍ റി​സ​ര്‍​വ് ഫോ​റ​സ്​​റ്റി​െന്‍റ ഭാ​ഗ​മാ​യു​ള്ളി​ട​ത്താ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന്​ മൂ​ന്നാ​ര്‍ ഡി.​എ​ഫ്.​ഒ പ​റ​ഞ്ഞു. എ​സ്. രാ​ജേ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ, മു​ന്‍.​എം.​എ​ല്‍.​എ എ.​കെ. മ​ണി ഉ​ള്‍​പ്പെ​ടെ വ​നം​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ഭൂ​മി​യു​ടെ അ​തി​ര്‍​ത്തി തി​ട്ട​പ്പെ​ടു​ത്തും​വ​രെ ഇ​നി ന​ട​പ​ടി​യു​ണ്ടാ​കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ എ​ത്തി.

Leave a Reply