വാണിജ്യ പാചക വാതക വില വർധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് 102,ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 102.5 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി ഉയര്‍ന്നു. അഞ്ച് കിലോ സിലിണ്ടറുകളുടെ വില നിലവില്‍ 655 രൂപയായി.നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 250 രൂപ വര്‍ധിപ്പിച്ചിരുന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില നിലവില്‍ വര്‍ധിപ്പിച്ചിട്ടില്ല.