ബൂസ്റ്റർ ഡോസ് പരീക്ഷണം: അനുമതി നേടി ഭാരത് ബയോടെക്

ന്യൂഡല്‍ഹി: രണ്ട് മുതല്‍ പതിനെട്ട് വയസു വരെ പ്രായമുള്ള കുട്ടികളുടെ കോവാക്സിന്‍ ബൂസ്റ്റര്‍ ഡോസ് പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടി ഭാരത് ബയോടെക്

ആറു വയസു മുതല്‍ പന്ത്രണ്ട് വയസു വരെയുളള കുട്ടികളില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കാനുള്ള അനുമതി അടുത്ത കാലത്താണ് നല്‍കിയത്. രണ്ടു വയസു മുതല്‍ പതിനെട്ട് വയസു വരെ ഉള്ളവരില്‍ ഉപയോഗിക്കാവുന്ന രണ്ട് ഡോസ് കോവാക്സിന്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ ഇതിനോടകം തന്നെ നടത്തിയിട്ടുണ്ട്.

രണ്ട് മുതല്‍ പതിനെട്ട് വയസു വരെ പ്രായമുള്ള കുട്ടികളില്‍ ബൂസ്റ്റര്‍ ഡോസ് പരീക്ഷണത്തിന് അനുമതി തേടിയതിനു പുറമേ, രണ്ട് മുതല്‍ അഞ്ച് വയസു വരെയുള്ള കുട്ടികളെ അടിയന്തര ആവശ്യത്തിന് കോവാക്സിന്‍ ഉപയോഗിക്കുന്നതിനു കൂടി ഭാരത് ബയോടെക് അനുമതി തേടിയിട്ടുണ്ട്.