പ്രണയത്തിന്‍റെ കനമുള്ള ഒരു വിപരീതപദമായിട്ടാണ് ‘ഭീകരത’യെ മനസിലാക്കേണ്ടിയിരുന്നത്. പക്ഷേ, നമ്മുടെ ഈ കാലത്ത് പ്രണയത്തിന് ഏറ്റവും യോജിക്കുന്ന പര്യായമായി ‘ഭീകരത’ മാറിത്തീര്‍ന്നിരിക്കുന്നു. അങ്ങനെയാണ് പ്രണയചിന്തകളിലെ നന്മകള്‍ക്ക് കൈമോശം വന്ന് അതില്‍ ആസിഡും കൈബോംബും കയറിപ്പറ്റിയത്. മുല്ലപ്പൂമണമുള്ള രാവുകള്‍ രക്തം മണക്കുന്ന ചാവേറുകള്‍ക്ക് വഴിമാറിക്കൊടുത്തത്.
ചൂഷണം ചെയ്യപ്പെടുന്ന മൃദുലവികാരം
പ്രണയം ചൂഷണം ചെയ്യപ്പെടുന്ന മൃദുലവികാരമാണ്. പ്രണയജിഹാദില്‍ പ്രണയം ഭീകരതയെ പൊതിഞ്ഞിരിക്കുന്ന മധുരം മാത്രമാണ്. ജിഹാദില്ലായെന്ന് വാദിക്കുന്നവര്‍ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്:
- പ്രണയത്തില്‍പ്പെട്ട് കാണാതായ ഞങ്ങളുടെ പെണ്‍കുഞ്ഞുങ്ങളെവിടെ?
- പ്രണയത്തില്‍പ്പെട്ട് നാടുവിടുന്നവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ സംഘടിതപ്രസ്ഥാനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് പിന്നിലെ യുക്തിയെന്താണ്?
- പ്രണയിക്കുന്ന പുരുഷനുവേണ്ടി പെണ്‍കുട്ടിയെ നേടാന്‍ കോടതികളില്‍ പ്രത്യക്ഷപ്പെടുന്ന വിലകൂടിയ കാറുകളില്‍ വരുന്ന മണിക്കൂറിന് പ്രതിഫലം വാങ്ങുന്ന വക്കീലന്മാര്‍ എന്തുകൊണ്ടാണ്?
- പ്രണയിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ എന്തുകൊണ്ടാണ് ഏതാനും മാസങ്ങള്‍ കൊണ്ട് അറബിഭാഷ പഠിച്ച് ഇസ്ലാം മതഗ്രന്ഥം സ്വായത്തമാക്കുന്നത്?
- നാടുവിട്ടോടുന്നവരെല്ലാം എന്തുകൊണ്ടാണ് ഭീകരവാദത്തിന് ശക്തമായ വേരോട്ടമുള്ള നാടുകളിലേക്ക് മാത്രമായി അപ്രത്യക്ഷരാകുന്നത്?
- പ്രണയത്തിന്‍റെ ആരംഭത്തിലല്ലെങ്കിലും പിന്മാറില്ലെന്ന് ഉറപ്പാകുന്ന നാളുകള്‍ മുതല്‍ അവരോട് മതം മാറണമെന്ന് നിര്‍ബന്ധിക്കുന്നതിന്‍റെ പിന്നിലെ യുക്തിയെന്താണ്?
ഉത്തരം നല്കാതെ ഇത്തരം ചോദ്യങ്ങളെ അവഗണിച്ച് മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രമാണ് പലപ്പോഴും പ്രയോഗിക്കപ്പെടുന്നത്. പ്രണയം പെണ്‍കുഞ്ഞുങ്ങളെ വീഴ്ത്താനുള്ള തീവ്രവാദത്തിന്‍റെ ഉപകരണമായി ഉപയോഗിക്കപ്പെടുന്നിടത്താണ് പ്രണയത്തിലെ വര്‍ത്തമാനകാലദുരന്തം മറഞ്ഞിരിക്കുന്നത്.
പ്രണയമാണോ മതംമാറ്റമാണോ പ്രശ്നം
പ്രണയവും മതംമാറ്റവുമാണ് നാമുന്നയിക്കുന്ന പ്രശ്നം എന്ന് വ്യാജമായി ആരോപിച്ചുകൊണ്ട് പ്രധാനപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതില്‍ തത്പരകക്ഷികള്‍ വിജയിക്കാറുണ്ട്. പ്രണയിക്കുക എന്നതും മതം മാറുക എന്നതും ഒരു വ്യക്തിയുടെ മൗലികമായ അവകാശങ്ങളില്‍പ്പെട്ട കാര്യങ്ങളാണ്. പ്രണയത്തിന്‍റെ പേരില്‍ സ്വയം മതംമാറുന്നതിലും നാം ആശങ്കാകുലരാകേണ്ടതില്ല. എന്നാല്‍ മതംമാറ്റാന്‍ വേണ്ടി മാത്രമായി പ്രണയിക്കുന്നതിലെ ദുരൂഹതകളെയും ഗൂഢാലോചനകളേയുമാണ് നാം ശക്തമായി ചൂണ്ടിക്കാട്ടുന്നത്, ഒപ്പം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ഇവിടെ പെണ്‍കുട്ടികളുടെ നിഷ്കളങ്കതയെ മുതലെടുത്തുകൊണ്ട് അവരുടെ വൈകാരികനിലയെ ചൂഷണം ചെയ്ത് സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് തികച്ചും അപലപനീയമാണ്. അവളെ അത്രമാത്രമാക്കിയ കുടുംബത്തെ ഏതാനും ദിവസങ്ങള്‍കൊണ്ടുപോലും തള്ളിപ്പറയിപ്പിക്കാന്‍ സാധിക്കും വിധം അവരുടെ ആലോചനാശേഷിയെ സ്വാധീനിക്കുകയും ബുദ്ധിയെ തിരുത്തിയെഴുതുകയും ചെയ്യുന്നതിന് തത്പരകക്ഷികള്‍ അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിസ്സാരമെന്നോ നിരുപദ്രവകരമെന്നോ നാം കരുതേണ്ടതില്ല. അതിനര്‍ത്ഥം കത്തോലിക്കാവിശ്വാസം കാര്യമായി ഗണിക്കാത്ത മന്ത്രവാദം, കൂടോത്രം പോലുള്ള ആശയഗതികളെ ഭയപ്പെടണമെന്നല്ല, മറിച്ച്, ശത്രുവിന്‍റെ കെണികളെക്കുറിച്ച് തിരിച്ചറിവുണ്ടായിരിക്കണമെന്ന് മാത്രമാണ്.
ക്രൈസ്തവരും ഹിന്ദുക്കളം പ്രണയാനന്തരം മതം മാറ്റുന്നില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. തികച്ചും ദുര്‍ബലമായ വാദമുഖങ്ങളാണിവ. ഇരുവിഭാഗങ്ങളിലും വിവാഹത്തിന് മുന്നോടിയായി മതംമാറണമെന്ന നിര്‍ബന്ധബുദ്ധികളില്ല. വ്യക്തികള്‍ക്ക് അവരുടെ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ട്. അവരവരുടെ വിശ്വാസത്തില്‍ത്തന്നെ തുടരുന്നവര്‍ എത്രയോ ഇന്ന് ക്രൈസ്തവസഭകളിലുണ്ട്. എന്നാല്‍ പ്രണയജിഹാദില്‍ വിവാഹത്തിന്‍റെ അവിഭാജ്യഘടകമാണ് മതംമാറ്റം. അതു മാത്രവുമല്ല, ക്രൈസ്തവമതത്തിലേക്കോ ഹിന്ദുമതത്തിലേക്കോ പോയവര്‍ ഇന്നും അവരുടെ ചിരികള്‍ മായാതെയും സന്തോഷം നഷ്ടപ്പെടാതെയും അവരവരുടെ നാടുകളില്‍ ബന്ധുമിത്രങ്ങളോടൊപ്പം സുഖമായി കഴിയുന്നുണ്ട്. പ്രണയജിഹാദില്‍പ്പെട്ട് മതംമാറിയവരിലെത്രപേര്‍ പിറന്ന നാടും വീടും വിട്ട് വിലാസമില്ലാത്ത ജീവിതങ്ങള്‍ക്കുടമകളായിത്തീരുന്നു.
സ്വാതന്ത്ര്യവും പുഞ്ചിരിയും നഷ്ടപ്പെട്ടവരും ചൂഷണം ചെയ്യപ്പെടുന്നവരും കാണാതാകുന്നവരുമായ പെണ്‍കുട്ടികളെ പ്രതിയുള്ള ആകുലതകളാണ് പ്രണയജിഹാദിന്‍റെ പ്രതിരോധവേദികളെ ഇന്ന് ശക്തമാക്കിത്തീര്‍ക്കുന്നത് എന്നോര്‍ക്കുക.
കവര്‍ന്നെടുക്കപ്പെടുന്ന മാനം
മാനം നഷ്ടപ്പെട്ടവള്‍ക്ക് ശേഷിക്കുന്നത് അപമാനമാണ്. കോഴിക്കോട് സംഭവിച്ചത് പുറത്താക്കപ്പെട്ട ഒരു രഹസ്യമാണ്. അത് വിളിച്ചുപറയാനും അതിനെ പ്രതിരോധിക്കാനും ആ പെണ്‍കുട്ടിക്ക് നട്ടെല്ലുള്ള ഒരപ്പനുണ്ടായിരുന്നു. പ്രണയജിഹാദിന്‍റെ ഒളിവിടങ്ങളില്‍ സംഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിതൊക്കെയാണ്. ഹോസ്റ്റലുകളില്‍ നിന്ന് തലമൂടുന്ന കുപ്പായങ്ങളിട്ട് അവധിദിനങ്ങളില്‍ ബൈക്കിലും കാറിലുമായി എവിടേക്കോ പോകുന്നവര്‍. ഹോസ്പിറ്റലുകളിലെ ഡ്യൂട്ടി സമയങ്ങളിലും മറ്റും കൈമാറ്റം ചെയ്യപ്പെടുന്ന രഹസ്യസന്ദേശങ്ങളായും കോളേജുകളില്‍ ഉത്തമസൗഹൃദത്തിന്‍റെ പുറംമേനിയിലും യാത്രകളില്‍ വച്ചുനീട്ടപ്പെടുന്ന ഒരു ലിഫ്റ്റ് ഓഫറായും ഒരു നേരത്തെ ഭക്ഷണമായുമൊക്കെ ചെറിയ ചൂണ്ടകള്‍ ഒരുങ്ങിയിരിക്കുന്നു. അതിനാല്‍ത്തന്നെ പ്രണയങ്ങളില്‍ കളങ്കപ്പെട്ടതേത് നിഷ്കളങ്കമേത് എന്ന് നിശ്ചയിക്കാനാവാത്ത ഒരു പ്രതിസന്ധിയില്‍ ക്രൈസ്തവയുവതികള്‍ക്ക് “പ്രണയമേ വേണ്ടതില്ലിനി, ഇക്കൂട്ടരുമായി” എന്ന് നിശ്ചയിക്കാതെ നിവര്‍ത്തിയില്ലാതെ വരുന്നു.
കവര്‍ന്നെടുക്കപ്പെടുന്ന മാനം വെച്ച് മതംമാറ്റത്തിന് വിലപേശുന്ന സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ പെണ്‍മക്കള്‍ നിശ്ചയമെടുക്കണം. അതിന് ഇപ്രകാരം മതംമാറിപ്പോയി ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ പലരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവരുടെ രഹസ്യഭാഗങ്ങളില്‍ പച്ചകുത്തിയിരുന്നു എന്നെഴുതിയിരുന്നതിന്‍റെ സാംഗത്യം കൂടി മനസ്സിലാക്കണം. ഏതോ ദുര്‍ബലനിമിഷത്തില്‍ കാമുകന് മുന്നില്‍ ശരീരത്തെ അനാവൃതമാക്കേണ്ടിവരുമ്പോള്‍ അത് കൈകാര്യം ചെയ്യപ്പെട്ടതിന്‍റെ തെളിവായിട്ടാണ് പച്ചകുത്തിയ അടയാളങ്ങള്‍ ശേഷിക്കുന്നത്. കവര്‍ന്നെടുക്കപ്പെട്ട മാനം മാത്രമല്ല മായ്ക്കാനാവാത്ത അപമാനവും അവളെ ജീവത്യാഗത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.
പ്രണയജിഹാദില്‍ സമുദായസ്പര്‍ദ്ധയോ?
പ്രണയജിഹാദ് എന്ന ഗൗരവതരമായ പ്രശ്നം ഉന്നയിക്കപ്പെടുമ്പോള്‍ അത് ഇസ്ലാം എന്ന മതത്തിന് നേരേയുള്ള ആക്രമണമാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ ഒരിക്കലുമല്ല. അത് മതത്തിന്‍റെ പേരില്‍ നടക്കുന്ന ക്രൂരമായ തീവ്രവാദത്തിനെതിരേ നടത്തുന്ന വിമര്‍ശനമാണ്. ഇനിയും കാണാതാകുന്ന പെണ്‍കുഞ്ഞുങ്ങളെപ്രതി ഞങ്ങള്‍ക്ക് കരയാനാവില്ല എന്ന ഓര്‍മ്മപ്പെടുത്തലാണ്. അതിന് തീവ്രവാദത്തെ എല്ലാ മതങ്ങളോടുമൊപ്പം തള്ളിപ്പറയാനും തീവ്രവാദത്തിലേക്ക് യുവത്വത്തെ വഴിതെറ്റിക്കുന്ന വിശ്വാസപ്രമാണങ്ങളെയും ആശയഗതികളെയും തിരുത്താനും തയ്യാറാവുകയാണ് സംസ്കാരമുള്ള ഒരു ആധുനികസമൂഹം ചെയ്യേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല, മറിച്ച്, പ്രതിരോധവും ന്യായീകരണവും മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നും സൂചിപ്പിക്കാനാഗ്രഹിക്കുന്നു.
നോബിള്‍ തോമസ് പാറയ്ക്കല്‍

