തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
മേയ് രണ്ടാം വാരം മുതലാണ് മൂല്യനിര്‍ണയം ആരംഭിക്കുക.
അതേസമയം, വിവാദമായ പ്ലസ് ടു കെമിസിട്രി പരീക്ഷയുടെ പുതിയ ഉത്തര സൂചികയില്‍ അപാകതയില്ലെന്നും അക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്ക പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയുത്തരമെഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് ഉറപ്പാക്കും. അതേസമയം നൂറ് ശതമാനം വിജയത്തിന് വേണ്ടി പരീക്ഷാ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കില്ല. വാരിക്കോരി മാര്‍ക്ക് നല്‍കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

