തിരുവനന്തപുരം ∙ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാസമയം 21ന് ഉച്ചയ്ക്ക് ഒന്നു വരെ നീട്ടിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.21 വരെ സമയം അനുവദിക്കാനുള്ള ഹൈക്കോടതി നിര്‍ദേശപ്രകാരമാണിത്. സിബിഎസ്‌ഇ 10-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ 2 വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

