ട്രെയിനുകൾ റദ്ദാക്കില്ല;ജനശതാബ്ദിയും വേണാടും സാധാരണ നിലയില്‍ സര്‍വീസ് തുടരും

പാലക്കാട്: കേരളത്തില്‍ സര്‍വീസ് നടത്തുന്ന ജനശതാബ്ദി സ്‌പെഷ്യല്‍ സര്‍വീസുകളും വേണാട് സ്‌പെഷ്യല്‍ എക്‌സ്പ്രസും റദ്ദാക്കില്ല. ട്രെയിനുകള്‍ റദ്ദാക്കിയത് സംബന്ധിച്ച യാതൊരു അറിയിപ്പും ദക്ഷിണ റെയില്‍വേയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും കേരളത്തില്‍ ഓടുന്ന എല്ലാ ട്രെയിനുകളും സാധാരണ നിലയില്‍ സര്‍വീസ് തുടരുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയും തിരുവനന്തപുരം-എറണാകുളം വേണാട് എക്സ്പ്രസും സര്‍വീസ് തുടരും.

യാത്രക്കാര്‍ കുറവായതിനാല്‍ ലാഭകരമല്ലാത്ത ട്രെയിനുകളും സ്റ്റോപ്പുകളും നിര്‍ത്തലാക്കുമെന്നായിരുന്നു പ്രചാരണം. ശനിയാഴ്ച മുതല്‍ മൂന്ന് തീവണ്ടികളുടെ സര്‍വീസ് നിര്‍ത്താന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു.

സര്‍വീസുകള്‍ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ചുമതലയുള്ള മന്ത്രി ജി സുധാകരനും ഹൈബി ഈഡന്‍ എംപിയും അടക്കമുള്ളവര്‍ റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോര്‍ഡിനും കത്തയച്ചിരുന്നു.

Leave a Reply