തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തില്‍ ബുധനാഴ്ച എടുത്ത മന്ത്രിസഭായോഗ തീരുമാനം അഡ്വക്കറ്റ് ജനറലുമായുള്ള കൂടിയാലോചനകള്‍ക്കു ശേഷമേ ഉത്തരവായി പുറത്തിറങ്ങൂ.
നിയമവകുപ്പിന്റെ അംഗീകാരവും ലഭിക്കണം. ഇതിന് ഒരാഴ്ചയോളമെടുക്കും.
സുപ്രീം കോടതിയില്‍ ഭേദഗതി ഹര്‍ജി നല്‍കുന്നതും നീളും. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ വ്യക്തത വരുത്തണമെന്ന് വനം വകുപ്പിനു നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണിത്.
സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങള്‍ അടക്കം ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി (ESZ / ബഫര്‍ സോണ്‍) പ്രഖ്യാപിക്കാന്‍ 2019 ഒക്ടോബര്‍ 23ന് എടുത്ത മന്ത്രിസഭാ തീരുമാനത്തില്‍ ഭേദഗതി വരുത്തിയ ശേഷമാകും ബുധനാഴ്ചത്തെ തീരുമാനം ഉത്തരവായി പുറത്തിറക്കുക. ജനവാസമേഖലകള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവ ബഫര്‍ സോണില്‍നിന്നു പൂര്‍ണമായി ഒഴിവാക്കുന്നത് ഉത്തരവില്‍ ഉള്‍പ്പെടുത്തും

