ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു, റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ് 2382.53 അടിയായതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡാമിലെ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായുള്ള മുന്നാം ഘട്ട മുന്നറിയിപ്പാണ് റെഡ് അലര്‍ട്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ന്നിട്ടില്ല. 138.05 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്.