മത്തായിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിപ്പാടുകള്‍ കണ്ടെത്തി

പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച കര്‍ഷകന്‍ പി.പി.മത്തായിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിപ്പാടുകള്‍ കണ്ടെത്തി. മത്തായിയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനു മുന്‍പ് സിബിഐ നടത്തിയ ദേഹ പരിശോധനയിലാണ് പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളതിനേക്കാള്‍ മുറിവുകള്‍ കണ്ടെത്തിയത്. സി​​ബി​​ഐ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പോ​​സ്റ്റ്മോ​​ര്‍​​ട്ട​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ന​​ട​​ന്ന ഇ​​ന്‍​​ക്വ​​സ്റ്റി​​ല്‍, നേ​​ര​​ത്തേ രേ​​ഖ​​പ്പെ​​ടു​​ത്താ​​തി​​രു​​ന്ന ഏ​​ഴ് മു​​റി​​വു​​ക​​ള്‍ കൂ​​ടി ക​​ണ്ടെ​​ത്തി.

കാ​​ല്‍​​മു​​ട്ടി​​ലെ ഒ​​ടി​​വും ച​​ത​​വും ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള​​താ​​ണ് മു​​റി​​വു​​ക​​ള്‍.

ഇ​​ട​​ത് കൈ​​മു​​ട്ടി​​നു​​താ​​ഴെ പൊ​​ട്ട​​ലു​​ണ്ട്. ത​​ല​​യി​​ലും മു​​റി​​വു​​ക​​ളു​​ണ്ട്. ത​​ല​​യ്ക്കും കൈ​​കാ​​ലു​​ക​​ള്‍​​ക്കും ഉ​​ണ്ടാ​​യ ക്ഷ​​ത​​ങ്ങള്‍ ആ​​ദ്യ​​ത്തെ പോ​​സ്റ്റ്മോ​​ര്‍​​ട്ടം റി​​പ്പോ​​ര്‍​​ട്ടി​​ല്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ഇ​​തു കൂ​​ടാ​​തെ​​യു​​ള്ള ഏ​​ഴ് മു​​റി​​വു​​ക​​ളാ​​ണ് ഇ​​ന്ന​​ല​​ത്തെ ഇ​​ന്‍​​ക്വ​​സ്റ്റി​​ല്‍ പ്ര​​ധാ​​ന​​മാ​​യും ക​​ണ്ടെ​​ത്തി​​യ​​ത്.

റാ​​ന്നി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി മോ​​ര്‍​​ച്ച​​റി​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് പു​​റ​​ത്തെ​​ടു​​ത്ത​​ത്. ബ​​ന്ധു​​ക്ക​​ളി​​ല്‍ ​​നി​​ന്ന് സി​​ബി​​ഐ സം​​ഘം മൃ​​ത​​ദേ​​ഹം ഏ​​റ്റു​​വാ​​ങ്ങി, പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചാ​​ണ് ഇ​​ന്‍​​ക്വ​​സ്റ്റ് ത​​യാ​​റാ​​ക്കി​​യ​​ത്. 10.45ന് ​​ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ​​ത്ത​​നം​​തി​​ട്ട എ​​ഡി​​എം അ​​ല​​ക്സ് പി.​​തോ​​മ​​സി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ ഇ​​ന്‍​​ക്വ​​സ്റ്റ് ആ​​രം​​ഭി​​ച്ചു. ര​​ണ്ടു​​മ​​ണി​​ക്കൂ​​റി​​ല​​ധി​​കം ഇ​​ന്‍​​ക്വ​​സ്റ്റ് നീ​​ണ്ടു​​നി​​ന്നു. ഉ​​ച്ച​​യ്ക്ക് 1.30ന് ​​ ഡോ. ​​പി.​​ബി. ഗു​​ജ​​റാ​​ള്‍, ഡോ. ​​ഉ​​ന്‍​​മേ​​ഷ് , ഡോ. ​​പ്ര​​സ​​ന്ന​​ന്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മൃ​​ത​​ദേ​​ഹ​​ത്തി​​ന്‍റെ പോ​​സ്റ്റ്മോ​​ര്‍​​ട്ടം ആ​​രം​​ഭി​​ച്ചു. പോ​​സ്റ്റ്മോ​​ര്‍​​ട്ട​​ത്തി​​നു​​ശേ​​ഷം ബന്ധുക്കള്‍ മൃ​​ത​​ദേ​​ഹം ഏ​​റ്റെ​​ടു​​ത്തു.

Leave a Reply