വിവാദ മരംമുറിയില്‍ റവന്യു,വനം മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമപരിശോധന നടത്താതെ ഉത്തരവിറക്കിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. അതേസമയം എല്ലാ വശങ്ങളും പരിശോധിച്ചാണ് മരം മുറി ഉത്തരവ് ഇറക്കിയതെന്നായിരുന്നു മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വിശദീകരിച്ചത്. സര്‍ക്കാരിനെ സഹായിക്കാനായിരുന്നു ഉത്തരവ്. ഉത്തരവിന്റെ ഉത്തരവാദിത്വത്തില്‍ ഉറച്ചു നില്‍ക്കുന്നു. കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നാണ് റവന്യു സെക്രട്ടറി ഉത്തരവ്. ഒരു സമ്മര്‍ദ്ദത്തിന്റെയും അടിസ്ഥാനത്തിലല്ല ഉത്തരവിറക്കിയത്.

