വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

എറണാകുളം:വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നു.ആരാണ് ബസ്സിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് കോടതി ചോദിച്ചു .അപകടത്തെക്കുറിച്ച്‌ പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.അപകടത്തിന്‍റെ വീഡിയോ ദൃശ്യം കോടതി കണ്ടു.ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നാളെ ഹാജരാകണം.ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും വാഹനങ്ങളില്‍ ഉപയോഗിക്കരുത്.ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു