യുക്രൈനില്‍ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങണമെന്ന് ഇന്ത്യ

യുക്രൈനില്‍ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങണമെന്ന് ഇന്ത്യ. ഒരു കാരണത്താലും യുക്രൈനില്‍ തുടരരാന്‍ ശ്രമിയ്ക്കരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള എല്ലാവരും യുക്രൈന്‍ വിടണം എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.

യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസി പുറത്തിറക്കിയിരുന്നു.

ഹങ്കറി, സ്ലോവാക്യ, മോള്‍ഡോവ, പോളണ്ട്, റൊമാനിയ അതിര്‍ത്തികള്‍ വഴി പുറത്ത് കടക്കാനാണ് നിര്‍ദേശം. പാസ്‌പോര്‍ട്ട്, റസിഡന്റ് പെര്‍മിറ്റ്, സ്റ്റുഡന്റ് കാര്‍ഡ് എന്നിവ കൈയില്‍ കരുതണം. ആവശ്യമായ ഇടങ്ങളില്‍ ട്രാന്‍സിറ്റ് വിസ എടുക്കണമെന്നും നിര്‍ദേശമുണ്ട്.