”അപകടകരമായ പ്രവണത”, മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

കൊവിഡ് വന്നുപോകട്ടെയെന്നും, അങ്ങനെ കൂട്ടത്തോടെ കൊവിഡ് വരുമ്പോൾ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുമുള്ള ധാരണ തെറ്റെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നു. രോഗം വന്നതിലൂടെ ഉണ്ടാകുന്ന ഹെർഡ് ഇമ്മ്യൂണിറ്റിയെന്ന സങ്കൽപ്പം തന്നെ അപകടകരവും അധാർമികവുമാണ്. ”വാക്സിനേഷന് വേണ്ടി ഉപയോഗിക്കുന്ന ഒരു സങ്കൽപ്പമാണ് ഹെർഡ് ഇമ്മ്യൂണിറ്റി. വാക്സിനേഷൻ ഭൂരിപക്ഷം പേരിലും എത്തിയാൽ, ബാക്കി ആളുകളിൽ സ്വാഭാവികപ്രതിരോധം രൂപപ്പെടുമെന്നത് തെളിയിക്കാൻ ഉപയോഗിക്കുന്ന ഒരു ആശയം മാത്രമാണ് ഇത്. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഹെർഡ് ഇമ്മ്യൂണിറ്റി മതിയെന്ന സങ്കൽപ്പം തന്നെ തെറ്റാണ്”, ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദനോം ഗെബ്രയേസസ് പറയുന്നു. 

ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മീസിൽസ് റുബല്ല വാക്സിനാണ്. റുബല്ല വാക്സിൻ 95 ശതമാനം പേരിലും എത്തിയാൽ ബാക്കി അഞ്ച് ശതമാനം പേരിലേക്ക് രോഗമെത്താനുള്ള സാധ്യത പൂർണമായും അടയുമെന്ന സങ്കൽപ്പമാണ് ഹെർഡ് ഇമ്മ്യൂണിറ്റി. അതല്ലാതെ രോഗം വന്നുപോയാൽ സ്വാഭാവികപ്രതിരോധം വരുമെന്ന വാദമല്ല – അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Leave a Reply