തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ ബിരുദ കോഴ്സ് (BA Christian Studies) ആരംഭിക്കുന്നു. മണ്ണുത്തി ഡോൺ ബോസ്കോ കോളേജിൽ 2023-24 അധ്യയനവർഷത്തിൽ പുതുതായി ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് +2 പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പോസ്റ്റ് ഗ്രാജുവേഷൻ (PG) പഠനത്തിന് ഈ ഡിഗ്രി കോഴ്സ് യൂണിവേഴ്സിറ്റികളുടെ അംഗീകാരമുള്ളതാണ്. വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നതാണ്. കേരളത്തിലെ ആദ്യത്തെ ഈ സംരംഭത്തിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0487 2370447, 8547753730
Email : dbctrichur@gmail.com

