വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ കൊറോണ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തലാക്കി

വിമാനത്താവളങ്ങളില്‍ നടത്തുന്ന നിര്‍ബന്ധിത കൊറോണ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തലാക്കി. ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ്, കൊറിയ, തായ്ലന്‍ഡ്, ജപ്പാന്‍ എന്നീ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധമായിരുന്ന പ്രീ-ഡിപ്പാര്‍ച്ചര്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റുകളാണ് ഇന്ന് മുതല്‍ ഒഴിവാക്കിയത്.

പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ആഗോള തലത്തില്‍ കൊറോണ രോഗബാധ കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നത് .

ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ‘എയര്‍ സുവിധ’ ഫോം അപ്ലോഡ് ചെയ്യാനുള്ള നിയമവും കേന്ദ്രം എടുത്തുകളഞ്ഞു. എന്നിരുന്നാലും, ഇന്ത്യയില്‍ ഇറങ്ങുന്ന യാത്രക്കാരില്‍ 2 ശതമാനം പേരുടെയും, ഉറവിടം പരിഗണിക്കാതെ, റാന്‍ഡം ടെസ്റ്റിംഗ് തുടരുമെന്ന് ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 9ന് അറിയിച്ചിരുന്നു. യാത്രയ്‌ക്ക് 72 മണിക്കൂറിനുള്ളിലോ അതിന് മുമ്ബോ കൊറോണ പരിശോധന നടത്തിയാല്‍ മതിയാകും.