നിങ്ങൾ ക്യാൻസർ രോഗിയോ?: അതിശയിപ്പിക്കുന്ന അതിജീവനം

അന്നു അബ്രാഹം, കാഞ്ഞിരപ്പള്ളി

എഴുതിത്തുടങ്ങുമ്പോൾ “നിങ്ങൾ ക്യാൻസർ രോഗിയോ? മാനസിക ആരോഗ്യം എങ്ങനെ പരിരക്ഷിക്കപ്പെടുന്നു” എന്ന വിഷയം മനസ്സിന്റെ അടിത്തട്ടിലുണ്ടായിരുന്നു. രോഗമില്ലാത്തപ്പോൾ എനിക്കുണ്ടായിരുന്ന മാനസികാരോഗ്യവും രോഗിയായിരിക്കുമ്പോഴുള്ള മാനസികാരോഗ്യവും തികച്ചും വ്യത്യസ്തം. എന്റെ മനസ്സിന്റെറെ ഉള്ളറയിൽ ഞാൻ സൂക്ഷിച്ച രഹസ്യങ്ങളാണ് ഈ ലേഖനത്തിലൂടെ ചുരുളഴിയുന്നത്. ഓങ്കോളജി വിഭാഗത്തിലെ സ്പെഷ്യൽ ചികിത്സകളാണ് റേഡിയേഷനും കീമോതെറാപ്പിയും. എന്നിൽ നടത്തിയ കീ മോതെറാപ്പിക്കൊപ്പം ഞാൻ ചെയ്‌തുപോന്ന ചില സ്പിരിച്വൽ ആൻഡ് ഫിസിക്കൽ തെറാപ്പികളാണ് എന്റെ മാനസികാരോഗ്യത്തെ ഇന്ന് നിലനിർത്തുന്നത്.

വിശ്വാസ തെറാപ്പി (Divine Providence Therapy)

ദൈവഭയവും വിശ്വാസവും ഇഴചേർന്ന ഭക്തിതീക്ഷ്ണതയിൽ ജീവിതം കരുപിടിപ്പിച്ച കൂടുംബജീവിതാന്തരീക്ഷം എനിക്കുണ്ട്. ഭർത്താവും വിവാഹിതയായ മകളുമാണ് കുടുംബത്തിലുള്ളത്. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം നയിച്ചു വരവെ 15 വർഷങ്ങൾക്കുമുമ്പ് (2000) കുടലിൽ ക്യാൻസർ രോഗം സ്ഥിരീകരിക്കപ്പെട്ടു. കുടുംബസന്തോഷം തല്ലിക്കെടുത്താൻ ഇതു മതിയായിരുന്നു. എന്നാൽ മരുന്നിന്റെ്റെ റിയാക്ഷൻസ്, കീമോതെറാപ്പി ഇവയൊക്കെ ശരീരത്തിൽ പലവിധ അസ്വസ്ഥതകളും ഉളവാക്കിയെങ്കിലും വചനം എന്നെ സുഖപ്പെടുത്തിയിരുന്നു. ചികിത്സയ്ക്കായുള്ള എന്റെ യാത്രകളിൽ ഞാൻ സങ്കി 27:1 ഉരുവിട്ടു. “കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻ്റെ ജീവിതത്തിന് കോട്ടയാണ്, ഞാൻ ആരെ പേടിക്കണം! എൻ്റെ പ്രാർത്ഥനകളിൽ സൗഖ്യം നല്‌കിയ വചനങ്ങൾ ഞാൻ ഉരുവിട്ടു. “ഞാൻ മരിക്കുകയില്ല. ജീവിക്കും ഞാൻ കർത്താവിന്റെ പ്രവൃത്തികൾ പ്രഘോഷിക്കും” (സങ്കീ 118:17) ഊണിലും ഉറക്കത്തിലും ഉണർവ്വിലും വചനം എന്റെ ഹൃദയത്തിലും അധരത്തിലും ഞാൻ സുക്ഷിച്ചിരുന്നു.

മീഡിയ തെറാപ്പി: Jesus the great Physician

ആധുനികലോകം മാധ്യമങ്ങളുടെ വിരൽത്തുമ്പിലാണ്. ഹൈ-ടെക് യുഗത്തിൽ ആത്മിയശക്തീകരണത്തിന് സാധ്യതകളുണ്ട്. എൻ്റെ രോഗം കൊച്ചുമകളെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. അവളെ ആശ്വസിപ്പിക്കുന്നതിന് അവളുടെ പപ്പയുടെ അമ്മ കമ്പ്യൂട്ടറിൽ ഒരു സ്പിരിചരൻ മെസേജ് കണ്ടെത്തി. ഡോക്ടേഴ്സിൻ്റെ നടുക്ക് ഈശോ നിൽക്കുന്ന ഒരു ഇമേജ. അതിന്റെ പ്രിന്റ് എടുത്ത് കൊച്ചുമകൾക്ക് നല്കി. അതിലെ തലക്കെട്ട് ഇപ്രകാരമായിരുന്നു. Jesus the great Physician അടിക്കുറിപ്പ് ഇങ്ങനെയും. “Dearest Jesus you are the great physician. Your whole life you spent so much time curing the sick who needed you.” ഏറെ പ്രത്യാശഭരിതമായ മനസ്സോടെയാണ് കൊച്ചു മകൾ എന്റെ പക്കൽ ഓടിയെത്തിയത്. എന്നെ നോക്കി പുഞ്ചിരിയോടെ അവൾ പറഞ്ഞു. “ഈശോയാണ് അമ്മാമ്മയെ ഓപ്പറേഷൻ ചെയ്യുന്നത്. ഈശോ തന്നെ അമ്മാമ്മയെ സുഖപ്പെടുത്തും”. കുഞ്ഞാണെങ്കിലും അവളിലൂടെ രോഗസൗഖ്യം നല്കി കടന്നുപോകുന്ന യേശുനാഥൻ്റെ സ്വരം ഞാൻ കേട്ടു. വിശ്വാസവും പ്രത്യാശയും നിറഞ്ഞ അവളുടെ വാക്കുകൾ എൻ്റെ മനസ്സിനു ശക്തിയും ബലവുമായിത്തീർന്നു. ഈ കുഞ്ഞിൻ്റെ നിഷ്‌കളങ്കമായ പ്രത്യാശ ഏവർക്കും ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു.

Sacramental Therapy:

ഈശോയിൽ പൂർണ്ണമായി ആശ്രയിക്കാനും സ്വയം കൂടുതൽ വിശുദ്ധീകരിക്കാനും വി. കൂദാശകളുടെ സ്വീകരണം എന്നെ ശക്തിപ്പെടുത്തി. വി. ബലിയർപ്പണത്തിൽ പങ്കുചേർന്ന് വി. കുർബാന സ്വീകരിക്കുന്ന എന്നിൽ തിരുരക്തവും തിരുശരീരവും സൗഖ്യത്തിന്റെയും ശക്തിയുടെയും കൃപ നല്കിക്കൊണ്ടേയിരുന്നു. അനേകം വൈദികർ നിയോഗത്തോടെ അർപ്പിച്ച വി. ബലിയുടെ അനുഗ്രഹങ്ങൾ സൗഖ്യാനുഭവമായി എനിക്കു ലഭിച്ചു.

Prayer Therapy:

“വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും” യാക്കോബ് 5:15. ഞാനും കുടുംബവും കരിസ്‌മാറ്റിക് പ്രാർത്ഥനാഗ്രൂപ്പും വിശ്വാസത്തിൽ ആഴപ്പെട്ട് കർത്താവിന്റെ പക്കലുയർത്തിയ പ്രാർത്ഥനാമന്ത്രങ്ങൾ എൻ്റെ സൗഖ്യത്തിനും മാനസികാരോഗ്യത്തിൻ്റെ നിലനിൽപിനും ഉപകരിച്ചു.

Rosary Therapy:

പരി. അമ്മയിൽ ആശ്രയിച്ചും പരി അമ്മയുടെ കരം പിടിച്ചുമുള്ള യാത്ര. ഞാൻ ജപമാല കരങ്ങളിലേന്തുമ്പോൾ പരി. അമ്മ എന്നെ കരങ്ങളിൽ വഹിക്കുന്നു. ആയുധമായും ആഭരണമായും ഞാനുപയോഗിക്കുന്ന ജപമാല ഈ യുദ്ധഭൂമിയിൽ എന്റെ രക്ഷാകവചമായിത്തീർന്നിരിക്കുന്നു.

Glory to God Therapy:

ക്യാൻസർ അതിജീവിക്കാൻ ദൈവം എന്നെ അനുവദിച്ചപ്പോൾ ഞാൻ ദൈവത്തിന് ഒരു വാക്കു കൊടുത്തു. ഇനിയുള്ള എൻ്റെ ജീവിതം പൂർണ്ണമായും ദൈവമഹത്വത്തിനായി വിനിയോഗിക്കും. ജീവിതത്തിലെ ഓരോ നിമിഷവും എത്ര വിലപ്പെട്ടതാണെന്ന തിരിച്ചറിവോടെയാണ് ഇപ്പോൾ മുന്നോട്ടുള്ള ജീവിതം നയിച്ചുകൊണ്ടിരിക്കുന്നത്.

Suffering Therapy:

ക്യാൻസർ വന്നതുകൊണ്ട് തീർന്നു പോകുന്നതല്ല ജീവിതം. ജീവിതത്തിലെ ഓരോ സഹനങ്ങളുടെയും വില മഹത്തരമാണെന്ന് മനസ്സിലാക്കാൻ മനഃശക്തി നേടുക. എന്നെ മാത്രമല്ല. മറ്റ് അനേകരെ രക്ഷയിലേക്ക് നയിക്കാൻ എൻ്റെ സഹനങ്ങൾക്കാകുമെന്ന് വിശ്വസിച്ച് അത് ഈശോയുടെ ചിഢാനുഭവത്തോടു ചേർത്ത് കാഴ്‌ച വച്ച് സഹനം മൂല്യമുള്ളതാക്കാം.

Positive Thinking Therapy:

വചനാനുഭവങ്ങളും പ്രാർത്ഥനകളും എന്നിലുണർത്തിയ നല്ല മനോഭാവങ്ങൾ എന്റെ മാനസികാരോഗ്യത്തിൻ്റെ പരിരക്ഷയായിരുന്നു. രോഗത്തെയും ജീവിതാനുഭവങ്ങളെയും ഭാവാത്മകമായവിധത്തിൽ നോക്കിക്കാണാൻ ഇതെന്നെ ഏറെ സഹായിച്ചു. കുടുംബാംഗങ്ങളും കൂടെപ്പിറപ്പുകളും നല്കിയ കരുതലുള്ള പരിരക്ഷിക്കുന്ന സ്നേഹം അനുഭവിക്കാൻ ഇതേനിക്ക് ഇടവരുത്തി.

Active Therapy:

രോഗിയെപ്പോലെയല്ല, ആരോഗ്യമുള്ളവരെപ്പോലെ മടുപ്പു കൂടാതെ ജോലി ചെയ്യാനും അദ്ധ്വാനിക്കാനും സന്നദ്ധമാകുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും സുസ്ഥിതിക്ക് സഹായകമായി.

Discipline Therapy:

ജീവിതത്തോട് ശരിയായ സമീപനം, ക്രിയാത്മകമായ ചിന്തകൾ, ഭാവാത്മകമായ മനോഭാവങ്ങൾ, നിഷ്‌ഠയുള്ള ജീവിതശൈലികൾ ഇവയൊക്കെ കരുപ്പിടിപ്പിച്ചാൽ ശിക്ഷണവിധേയമായ ഒരു ആരോഗ്യമുള്ള മനസ്സ് രൂപപ്പെടും.

ജീവിതത്തിന്റെ സ്വപ്നങ്ങൾ, രോഗത്തിന്റെ പരാധീനതകളാൽ തച്ചുടയ്ക്കാതെ ഭാവാത്മകമായി കൈകാര്യം ചെയ്യാനും മാനസികാരോഗ്യം കൈവിട്ടുകളയാ തിരിക്കാനും വീണ്ടെടുക്കാനും അനുഗ്രഹദായകമായ അതിജീവനത്തിന്റെ നിറവാർന്ന നേർക്കാഴ്‌ചയാകാനും നിങ്ങളോ നിങ്ങളുമായി ബന്ധപ്പെട്ടവരോ ക്യാൻസർ രോഗിയെങ്കിൽ സാധിക്കട്ടെ. ക്യാൻസർ ശരീരത്തെ കാർന്നു തിന്നാലും മനസ്സ് മരവിച്ച് പോകാതെ മനഃചാഞ്ചല്യം കൂടാത്ത മനഃശക്തി നമ്മെ നയിക്കട്ടെ.

ജീവിതത്തിന്റെ സ്വപ്നങ്ങൾ, രോഗത്തിന്റെ പരാധീനതകളാൽ തച്ചുടയ്ക്കാതെ ഭാവാത്മകമായി കൈകാര്യം ചെയ്യാനും മാനസികാരോഗ്യം കൈവിട്ടുകളയാതിരിക്കാനും വീണ്ടെടുക്കാനും അനുഗ്രഹദായകമായ അതിജീവനത്തിന്റെ നിറവാർന്ന നേർക്കാഴ്ച്‌ചയാകാനും നിങ്ങളോ നങ്ങളുമായി ബന്ധപ്പെട്ടവ രോ ക്യാൻസർ രോഗിയെങ്കിൽ സാധിക്കട്ടെ.