സംസ്ഥാനത്ത് ജനുവരി 27 ന് മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധി

സംസ്ഥാനത്ത് ജനുവരി 27 ന് മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു മൂന്നാംഘട്ട ക്ലസ്റ്റർ യോഗങ്ങള്‍ നടക്കുന്നതിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ക്ലസ്റ്റർ യോഗം നടക്കുന്ന ദിവസം ഒന്നു മുതല്‍ 10വരെയുള്ള ക്ലാസ്സുകള്‍ക്ക് അവധിയായിരിക്കും.

ഇക്കാര്യത്തില്‍ ആവശ്യമായ അറിയിപ്പുകള്‍ ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ ഉപ ജില്ലാ/ സ്കൂള്‍ തലത്തില്‍ നല്‍കേണ്ടതാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ നിന്നായി എല്‍ പി തലത്തില്‍ 51,515 അധ്യാപകരും യുപിതലത്തില്‍ 40,036 അധ്യാപകരും ഹൈസ്കൂള്‍ തലത്തില്‍ 42,989 അധ്യാപകരും ആണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

റിപ്പബ്ലിക് ഡെ ദിനമായതിനാല്‍ നാളെയും പഠനം ഉണ്ടാകില്ല. അതേസമയം പരേഡ് ഉള്‍പ്പെടേയുള്ള പരിപാടികള്‍ ഉണ്ടാകും. ഫലത്തില്‍ വിദ്യാർത്ഥികള്‍ക്ക് തുടർച്ചയായ മൂന്ന് ദിവസമാണ് അവധി ലഭിക്കുന്നത്.