തൃപ്പൂണിത്തുറയിൽ വൻ സ്ഫോടനം; രണ്ടുപേ‍ർക്ക് ​ഗുരുതര പരിക്ക്, വീടുകളുടെ മേൽക്കൂര തകർന്നു

കൊച്ചി: തൃപ്പൂണിത്തുറയിൽ പടക്ക വിൽപ്പനശാലയിൽ തീപിടിത്തം. രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വീടുകളുടെ മേൽക്കൂര തകർന്നു. ഉ​ഗ്ര സ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രണ്ട് തവണ സ്ഫോടനം ഉണ്ടായി. തീയണയ്ക്കാൻ ശ്രമം തുടരുന്നു. തൃപ്പൂണിത്തുറ ചൂരനാട് ആണ് അപകടം ഉണ്ടായത്.