റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ:കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി

ക​​​ണ്ണൂ​​​ർ: റബ്ബർ വിലയിടിവിന് ഒരു പരിഹാരം ഉണ്ടാക്കുവാനും റബ്ബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അതുവഴി അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാനും വേണ്ടി സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റി​​​നു താ​​​ങ്ങു​​​വി​​​ല നി​​​ശ്ച​​​യി​​​ക്കാ​​​നും റ​​​ബ​​​ര്‍ വി​​​ള​​​യ്ക്ക് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​നും കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നു നി​​​ര്‍​ദേ​​​ശം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ന്ത്യ​​​ന്‍ റ​​​ബ​​​ര്‍ ഡീ​​​ലേ​​​ഴ്‌​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​നും ഇ​​​ൻ​​​ഫാ​​​മും സം​​​യു​​​ക്ത​​​മാ​​​യി ന​​​ൽ​​​കി​​​യ ഹ​​​ര്‍​ജി​​​യി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഫെ​​​ബ്രു​​​വ​​​രി 13നു ​​​വാ​​​ണി​​​ജ്യമ​​​ന്ത്രാ​​​ല​​​യം ഇ​​​ക്കാ​​​ര്യ​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കൃ​​​ഷി​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു ശി​​​പാ​​​ര്‍​ശ ന​​​ല്‍​കി​​​യി​​​രു​​​ന്നു. ഇ​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച് കൈ​​​ക്കൊ​​​ണ്ട തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​റി​​​യി​​​ക്കാ​​​നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. സെ​​​പ്റ്റം​​​ബ​​​ർ 25ന് ​​​കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​മ്പോ​​​ൾ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്ക​​​ണം.

ക​​​ഴി​​​ഞ്ഞ മാ​​​ര്‍​ച്ചി​​​ല്‍ പാ​​​ര്‍​ല​​​മെ​​​ന്‍റ​​​റി വാ​​​ണി​​​ജ്യ​​​കാ​​​ര്യ ഉ​​​പ​​​സ​​​മി​​​തി ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ര്‍​ട്ട് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ മേ​​​ശ​​​പ്പു​​​റ​​​ത്ത് വ​​​ച്ചി​​​രു​​​ന്നു. റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ര്‍​ശ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നും കേ​​​ന്ദ്ര കൃ​​​ഷി​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നും നി​​​ര്‍​ദേ​​​ശം ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​ണു ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.

Leave a Reply