മാസ്കും വർക്ക് ഫ്രം ഹോമും വേണ്ട; ബ്രിട്ടൻ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നു

ലണ്ടന്‍ : കോവിഡ് നിയന്ത്രണങ്ങള്‍ ബ്രിട്ടനില്‍ നിര്‍ത്തലാക്കുകയാണെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍.

അടുത്ത വ്യാഴം മുതല്‍ മാസ്കോ വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനമോ ആവശ്യമില്ല.കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ജോണ്‍സന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

ഒമിക്രോണ്‍ മൂലമുള്ള കോവിഡ് നിരക്ക് ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണു ജോണ്‍സന്റെ പ്രഖ്യാപനം.

ബൂസ്റ്റര്‍ ഡോസ് ക്യാംപെയിനും വിജയം കണ്ടു. തല്‍ക്കാലം ഐസലേഷന്‍ ചട്ടങ്ങള്‍ തുടരുമെങ്കിലും മാര്‍ച്ചിനപ്പുറത്തേയ്ക്ക് ഇത് നീട്ടില്ല അദ്ദേഹം വ്യക്തമാക്കി.