നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുണാചല്‍പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോർച്ചയ്ക്കും(എസ്കെഎം) തുടർഭരണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുണാചല്‍പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോർച്ചയ്ക്കും(എസ്കെഎം) തുടർഭരണം.

അരുണാചല്‍പ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ 45 സീറ്റുകളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. സിക്കിമില്‍ 32ല്‍ 31 സീറ്റുകളിലും എസ്കെഎം ആണ് ലീഡ് നേടിയത്.തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ അരുണാചല്‍പ്രദേശില്‍ പത്ത് സീറ്റുകളില്‍ ബിജെപി എതിരില്ലാതെ വിജയം സ്വന്തമാക്കിയിരുന്നു. മുഖ്യമന്ത്രി പേമഖണ്ഡു ഉള്‍പ്പടെയുളളവരാണ് സംസ്ഥാനത്ത് എതിരില്ലാതെ വിജയിച്ചത്. 2019ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ വിജയിച്ച ബിജെപി ഇത്തവണയും അതിന് മുകളിലുള്ള വിജയത്തിലേക്കാണ് ഇപ്പോള്‍ കുതിപ്പ് നടത്തുന്നത്.

രണ്ടാം സ്ഥാനത്ത് നാഷണല്‍ പീപ്പിള്‍സ് പാർട്ടിയാണ് (എൻപിപി) ഉളളതെങ്കിലും ബിജെപിയുടെ ലീഡാണ് കൂടുതലുളളത്. എൻപിപി ഇതുവരെ അഞ്ച് സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഒരു സീറ്റില്‍ എൻപിപി വിജയിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് 19 സീറ്റുകളില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ലീഡ് നേടാനായില്ല. എല്ലാ മേഖലകളിലും വൻവിജയം നേടിയാണ് ബിജെപി അരുണാചല്‍പ്രദേശില്‍ തുടർഭരണം നേടിയത്.

സിക്കിമില്‍ ആകെയുളള 32 മണ്ഡലങ്ങളില്‍ 27 സീറ്റിലും ലീഡ് നേടി മുൻപന്തിയില്‍ നില്‍ക്കുന്നത് എസ്കെഎം ആണ്. 2019ല്‍ 19 സീറ്റുകളില്‍ വിജയിച്ച എസ്കെഎം ഇതിനോടകം 18 സീറ്റുകളില്‍ വിജയം നേടി. 13 സീറ്റുകളില്‍ കൂടി ലീഡ് ചെയ്യാനുണ്ട്. അതേസമയം, സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടിയായ സിക്കിം ‌ഡെമോക്രാറ്റിക് ഫ്രണ്ടിന് (എസ്‌ഡിഎഫ്) ഒരു സീറ്റ് മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്.

കഴിഞ്ഞ തവണ എസ്‌ഡിഎഫിന്15 സീറ്റുകളില്‍ വിജയമ നേടാൻ സാധിച്ചിരുന്നു. ബിജെപിക്കും കോണ്‍ഗ്രസിനും സിക്കിമില്‍ ഒരു സീറ്റുപോലും സ്വന്തമാക്കാൻ കഴിഞ്ഞില്ല. എസ്ഡിഎഫ് നേതാവായ പവൻ കുമാർ ചാർളിംഗ് മത്സരിച്ച രണ്ട് സീറ്റുകളിലും തോറ്റു. സിക്കിമില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.