തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ മത്സരിച്ച ഏഴില്‍ അഞ്ച് സീറ്റുകളിലും ജോസഫ് വിഭാഗം തോറ്റു. ജോസ് വിഭാഗം മത്സരിച്ച നാലില്‍ മൂന്ന് സീറ്റുകളില്‍ ജയിച്ചു.
തൊടുപുഴ നഗരസഭയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് 13, എല്‍ഡിഎഫ്- 12, ബിജെപി -8. യുഡിഎഫ് വിമതരായ രണ്ട് പേര് വിജയിച്ചു.
കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്. 35 അംഗ നഗരസഭയില്‍ മൂന്ന് മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഭരണം സ്വതന്ത്രര്‍ തീരുമാനിക്കും.

