മുഹമ്മദിനായി മുഖ്യമന്ത്രിയും; മരുന്നിനു നികുതി ഇളവ് അഭ്യർത്ഥിച്ചു പ്രധാനമന്ത്രിക്ക് കത്തയച്ചു.

സ്‌​പൈ​ന​ല്‍ മ​സ്‌​കു​ല​ര്‍ അ​ട്രോ​ഫി എ​ന്ന അ​പൂ​ര്‍​വ ജ​നി​ത​ക രോ​ഗം ബാ​ധി​ച്ച ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍ മു​ഹ​മ്മ​ദി​ന് ആ​വ​ശ്യ​മാ​യ മ​രു​ന്നി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ​യി​ല്‍ ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

മു​മ്പ് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മും​ബൈ സ്വ​ദേ​ശി​യാ​യ ഒ​രു കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ള​വ് ന​ല്‍​കി​യ കാ​ര്യം ക​ത്തി​ല്‍ ഓ​ര്‍​മ്മി​പ്പി​ച്ചു. അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ട മ​രു​ന്നി​ന് 18 കോ​ടി രൂ​പ​യോ​ളം ചെ​ല​വ് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ അ​റി​യി​ച്ചു.

സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി (എ​സ്എം​എ) ചി​കി​ത്സ​ക്ക് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന സോ​ള്‍​ജെ​ന്‍​സ്മ എ​ന്ന മ​രു​ന്നി​ന്‍റെ ഒ​രു ഡോ​സി​ന് ഇ​ന്ത്യ​യി​ൽ 18 കോ​ടി രൂ​പ​യാ​ണ് വി​ല. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത​നു​സ​രി​ച്ച് അ​മേ​രി​ക്ക​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നി​ന് ആ​റ് കോ​ടി​യോ​ളം രൂ​പ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​കു​തി​യാ​യി മാ​ത്രം ഈ​ടാ​ക്കു​ന്ന​ത്. ഈ ​നി​കു​തി മാ​ത്രം ഒ​ഴി​വാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ത​ന്നെ മ​രു​ന്നി​ന്‍റെ വി​ല ര​ണ്ടി​ലൊ​ന്നാ​യി കു​റ​യും.

നേ​ര​ത്തെ, മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​റ് മാ​സം പ്രാ​യ​മാ​യ ടീ​രാ ക​മ്മ​ത്ത് എ​ന്ന കു​ഞ്ഞി​ന് വേ​ണ്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​റ് കോ​ടി രൂ​പ​യു​ടെ ഇ​റ​ക്കു​മ​തി നി​കു​തി ഒ​ഴി​വാ​ക്കി ന​ല്‍​കി​യി​രു​ന്നു. സ​മാ​ന​മാ​യി മ​റ്റ് ചി​ല കേ​സു​ക​ളി​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​കു​തി ഒ​ഴി​വാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ നി​കു​തി ഇ​ള​വ് ല​ഭി​ക്കാ​ത്ത നി​ര​വ​ധി കേ​സു​ക​ളും രാ​ജ്യ​ത്തു​ണ്ട്.