ബ്രദർ സച്ചിൻ പ്ലാക്കിയിൽ
“സിസ്റ്റര്‍ കണ്‍സീലിയ”, വേദനയുടെ താഴ്വരയിലെ വാടാത്ത പുഷ്പം
ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള നിര്‍മ്മല്‍ ഹൃദയ ഭവനില്‍നിന്ന് മനുഷ്യക്കടത്ത് എന്ന കുറ്റാരോപണത്താല്‍ നിരപരാധിയായ സി. കണ്‍സീലിയ എം.സി. ഇരുമ്പഴികള്‍ക്കുള്ളില്‍ ആക്കപ്പെട്ടിട്ട് 250-തോളം ദിവസങ്ങള്‍ പിന്നിടുന്നു. യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഒരു എത്തിനോട്ടം.
ജീവിതം മുഴുവന്‍ വിശുദ്ധ കുര്‍ബ്ബാനയായി പരിണമിപ്പിച്ചു ഉള്ളതും ഉള്ളവും പകുത്ത് നല്കിയതിന്‍റെ പ്രതിഫലമായി ഒരുപക്ഷേ, സി. കണ്‍സീലിയ ഇപ്പോള്‍ ഏറ്റുവാങ്ങുക. ആരോപണങ്ങളാല്‍ കരിമാരിത്തേക്കപ്പെട്ട് ഹൃദയം നുറുങ്ങുന്ന വേദനയില്‍ ഇരുമ്പഴികള്‍ക്കുള്ളില്‍ ഇപ്പോള്‍ ജീവിതം ബലിയര്‍പ്പിക്കുന്ന സി. കണ്‍സീലിയ എന്ന വൃദ്ധകന്യാസ്ത്രീയെ കാണാനായി ജയിലില്‍ ചെന്ന റാഞ്ചി രൂപത Auxiliary Bishop Theodore Ma Scarenhar ‘സാധാരണ ഒരു ഇന്ത്യന്‍ പൗരന് ലഭിക്കേണ്ട അടിസ്ഥാന നിയമസാധ്യതപോലും അപ്രാപ്യമാക്കുകയാണ് രാജ്യത്തിലെ ചില അപ്രമാദിത്യശക്തികള്‍. പ്രശസ്തരായ നിയമവിദഗ്ധര്‍ നിയമസഹായവുമായി സ്വമേദയ വന്നിട്ടുപോലും ആവശയും രോഗിണിയും വൃദ്ധയുമായ സിസ്റ്റര്‍ കണ്‍സീലിയായ്ക്ക് ചികിത്സാസഹാം പോലും നഷ്ടപ്പെടുത്തി നിരാലംബയാക്കിയിരിക്കുകയാണ്.’ നമ്മെ ഈറനണിയിക്കുന്ന കാര്യങ്ങളാണ് ബിഷപ്പ് പങ്കുവയ്ക്കുക. ഈ ഇന്ത്യന്‍ മഹാരാജ്യത്തെ വിദ്യാഭ്യാസമുള്ള ഏത് വ്യക്തിക്കും നിസ്സംശയം പറയാന്‍ സാധിക്കും സിസ്റ്റര്‍ നിരപരാധിയാണെന്ന്. എന്നാല്‍ വ്യാജാരോപണങ്ങള്‍ ഉയര്‍ത്തി, ജനത്തെ തെറ്റിദ്ധരിപ്പിക്കത്തക്കവിധത്തില്‍ കെട്ടുകഥകളുയര്‍ത്തി സഭയെ, അഗതികളുടെ അമ്മയായ വി. മദര്‍ തെരേസയെ അപകീര്‍ത്തിപ്പെടുത്തുക, നിയമപരമായ ആക്രമണങ്ങളിലൂടെ തകര്‍ക്കുക എന്നതാണ് ചില വര്‍ഗ്ഗീയവാദികളുടെ നിഗൂഢലക്ഷ്യം.
സിസ്റ്റര്‍ കണ്‍സീലിയ
2017 ജൂണ്‍ ആറാം തീയതിയാണ് സിസ്റ്റര്‍ കണ്‍സീലിയ കുട്ടികളുടെയും അവിവാഹിതരായ അമ്മമാരുടെയും അഭയസ്ഥാനമായ റാഞ്ചിയിലെ നിര്‍മ്മല്‍ഹൃദയയില്‍ സുപ്പീരിയറായി ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. പുതിയ ആള്‍ക്കാരെ സ്വീകരിക്കല്‍, ചികിത്സാസഹായം, കൗണ്‍സിലിംഗ്, രേഖകളുടെ സംരക്ഷണം, കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന് കൈമാറുക തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും സിസ്റ്ററിനായിരുന്നു ഭരമേല്പിക്കപ്പെട്ടത്. എന്നാല്‍ നിര്‍മ്മല്‍ഹൃദയയിലെ അവിവാഹിതയായ ഒരമ്മയുംട ഒരു ജോലിക്കാരിയും ചേര്‍ന്നു നടത്തിയ തട്ടിപ്പിനിരയായി സി. കണ്‍സീലിയായും സി. മരിയ ഡിയന്നയും മറ്റുള്ളവരോടൊപ്പം അറസ്റ്റ് ചെയ്യപ്പെടുന്നു. സിസ്റ്റര്‍ കണ്‍സീലിയ മാത്രം ശിശുവ്യാപാരം എന്ന കുറ്റമാരോപിക്കപ്പെട്ട ഇരുമ്പഴികള്‍ക്കുള്ളിലേക്ക്. ജൂലൈ 4, 2018 നാണ് സംഭവം. അന്നുമുതല്‍ ഇന്നുവരെ പ്രഗത്ഭരായ പലരും വാദിച്ചിട്ടും സിസ്റ്ററിന് ജാമ്യം നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വാസ്തവത്തില്‍ പ്രധാനപ്രതികളായവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ സിസ്റ്ററിനെ സുപ്രീം കോടതിയും കൈവിട്ട മട്ടാണ്. ഒത്തിരിയേറെ അസുഖങ്ങളാല്‍ വലയുന്ന ഒരാളാണ് സിസ്റ്റര്‍ കണ്‍സീലിയ. പ്രമേഹം, വേരിക്കോസ് വെയിന്‍ തുടങ്ങിയ അസുഖങ്ങളും മറ്റ് ശാരീരികവിഷമതകളും ഉണ്ട്. കോണ്‍ഗ്രിഗേഷനും വൈദികരും ബിഷപ്പുമാരും ഒക്കെ ശ്രമിച്ചിട്ടും നീതിയുടെ വാതില്‍ തുറക്കപ്പെടുന്നില്ല. തങ്ങള്‍ നിസ്സഹായരാണ് നീതിയുടെ വാതില്‍ തുറക്കപ്പെടുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍.MC Superior General Sr. Mary Prema പറഞ്ഞു.
സിസ്റ്ററിന്‍റെ വാക്കുകള്‍
ആരും വിഷമിക്കരുത്, എനിക്ക് സുഖമാണ്. ദൈവമേ എന്നോട് ക്ഷമിക്കണമേ. സഭയ്ക്കും സമൂഹത്തിനും അപകീര്‍ത്തിക്ക് ഞാന്‍ കാരണമായി. എങ്കിലും ദൈവമേ ഞാന്‍ നിരപരാധിയാണ്. എന്നെ ജയില്‍മോചിതയാക്കണമേയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. പക്ഷേ, അവന് അതിന് താല്പര്യമില്ലെന്നു തോന്നുന്നു. എങ്കിലും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവേ നീ എനിക്കുവേണ്ടി പീഡകള്‍ സഹിക്കുകയും മരിക്കുകയും ചെയ്തു, പിന്നെന്തുകൊണ്ട് എനിക്കിത് സഹിച്ചുകൂടാ, നിരപരാധിയാണെങ്കില്‍ പോലും ഞാന്‍ ദൈവഹിതം എന്‍റെ ജീവിതത്തില്‍ സ്വീകരിക്കുന്നു. സിസ്റ്റര്‍ കണ്‍സീലിയയെ ജയിലില്‍ സന്ദര്‍ശിച്ച ബിഷപ്പ് തിയഡോര്‍ കുറിച്ച വാക്കുകളാണിവ. അദ്ദേഹം പറയുന്നു, “കുറ്റബോധത്തോടുകൂടിയ നിലവിളിയല്ല മറിച്ച്, സഭ സഹിക്കുന്നതിനെയോര്‍ത്തുള്ള വിലാപമാണ് സിസ്റ്ററില്‍ പ്രകടമാകുന്നത്. അധികാരികള്‍ തീര്‍ത്തും അവഗണിച്ചിരിക്കുകയാണെന്നും കൊടിയ കുറ്റവാളികള്‍ക്ക് നല്കുന്ന അനുകൂല്യങ്ങള്‍പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്താണ് വാസ്തവം
ഈ ആരോപണത്തില്‍ എന്ത് കഴമ്പുണ്ടെന്നു നോക്കാം. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള നിര്‍മ്മല്‍ഹൃദയയിലെ ഒരു ജോലിക്കാരിയും അവിവാഹിതയായ ഒരമ്മയുംകൂടി ചേര്‍ന്നാണ് ശിശുവ്യാപാരം നടത്തിയത്. നിര്‍മ്മല്‍ഹൃദയയില്‍ വന്നു പ്രസവിച്ച കരിഷ്മെയോടൊപ്പമാണ് തന്‍റെ കുഞ്ഞിനെ നിര്‍മ്മല്‍ഹൃദയയിലെ ജോലിക്കാരിയായ അനിമ ഇന്ദ്വാറിന്‍റെ സഹായത്തോടെ ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതിമാര്‍ക്ക് വിറ്റത്. ചൈല്‍ഡ്വെല്‍ഫെയര്‍ കൗണ്‍സിലില്‍ കുട്ടിയെ ഏല്പിക്കാനാണെന്ന് പറഞ്ഞാണ് കരിഷ്മയും ഇന്ദ്വാറും അവിടെനിന്ന് കുട്ടിയുമായി പോയത്. അത് നിര്‍മ്മല്‍ഹൃദയയിലെ രജിസ്റ്ററില്‍ ഉണ്ട്. എന്നാല്‍ കുറ്റവാളികളായ ഇവരെകൂടാതെ അവിവാഹിതരായ അമ്മമാരുടെ ശുശ്രൂഷയില്‍ ചുമതലയുള്ള സിസ്റ്റര്‍ കൊണ്‍സീലിയയെയും പോലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും സംഘവും നിര്‍മ്മല്‍ ഹൃദയയില്‍ ചോദ്യം ചെയ്യാന്‍ എത്തിയപ്പോഴാണ് നിരപരാധികളായ ഈ സന്ന്യാസിനിമാര്‍ കുട്ടികളെപ്പറ്റിയുള്ള ശേഷവിവരങ്ങള്‍ അറിയുന്നത്. രണ്ടാഴ്ചയായി സിസ്റ്ററിനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അറസ്റ്റിനു പുറമേ നിര്‍മ്മല്‍ ഹൃദയയിലെ രേഖകളും അന്വേഷണഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. എന്നാല്‍ സിസ്റ്റര്‍ കുറ്റസമ്മതം നടത്തിയെന്ന പേരില്‍ പോലീസ് ചില ചാനലുകള്‍ക്ക് നല്‍കിയ വീഡിയോകള്‍ തികച്ചും വ്യാജമാണ്. പോലീസും സര്‍ക്കാരുമെല്ലാം പക നിറഞ്ഞ നടപടികളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ സമൂഹത്തിനെതിരെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജവാര്‍ത്തകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും തെറ്റായ കഥകളും ഗവണ്‍മെന്‍റിന്‍റെ വിവേകശൂന്യമായ നടപടിയുമെല്ലാം ഒത്തിരിയേറെ വേദന ജനിപ്പിക്കുന്നതാണെന്ന് സുപ്പീരിയര്‍ ജനറല്‍ സി. പ്രേമ പറഞ്ഞു. എന്നാല്‍ ഇതിനെല്ലാം പുറമേ മിഷണറീസ് ഓഫ് ചാരിറ്റിയുടെ രാജ്യത്തെ എല്ലാ കാരുണ്യഭവനങ്ങളും പരിശോധിച്ച് വേണ്ട നടപടികള്‍ എടുക്കാനായി ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.
ക്രൂരത
മറ്റു കുറ്റവാളികളുടെമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം നിയമപരമല്ലാത്ത ദത്തെടുക്കല്‍ (irregular adoption) ആണ്. എന്നാല്‍ സിസ്റ്ററിന്‍റെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം മനുഷ്യക്കടത്ത് (human trafficking) ആണ്. ഒളിഞ്ഞും തിരിഞ്ഞും പലവിധത്തില്‍ സഭയെ ആക്രമിക്കാന്‍ കരുക്കള്‍ നീക്കുന്ന ഒരു വന്‍ശക്തി ഇന്ന് ഭാരതത്തിലുണ്ട്. എന്നാല്‍ ക്രൈസ്തവരും ഭാരതീയരാണെന്നുള്ള ഒരു അവബോധം പോലും ഉണ്ടാവാനും തക്കവിധം മനസ്സ് ഇടുങ്ങിയവര്‍.
കലാപങ്ങള്‍ ആയിട്ടും, ന്യൂനപക്ഷ അധിക്ഷേപങ്ങളും തരംതിരിവുകളും വരുത്തിയും സഭയ്ക്കെതിരെ പുതിയ നിയമക്കുരുക്കുകള്‍ തീര്‍ത്തും വ്യാജാരോപണങ്ങള്‍ ഉന്നയിച്ചും സഭയെ തളര്‍ത്താന്‍ വല്ലാതെ പരിശ്രമിക്കുന്നുണ്ട് ഇക്കൂട്ടര്‍. എന്നാല്‍ വിദേശിയായ ഒരു സ്ത്രീ ഇന്ത്യയില്‍വന്ന്, ഇന്ത്യയുടെ സംസ്കര ഭാഗമായ വസ്ത്രം ധരിച്ച് ഇന്ത്യയിലെ പാവപ്പെട്ടവും അഗതികളുമായവരെ മത, വര്‍ഗ്ഗ, ജാതിഭേദമെന്യേ ശുശ്രൂഷിച്ച് ഈ ഇന്ത്യുടെ മണ്ണിനോട് ചേര്‍ന്ന വി. മദര്‍ തെരേസ ഇല്ലായിരുന്നെങ്കില്‍ ഗവണ്‍മെന്‍റ് ഏറ്റെടുക്കുമായിരുന്നോ ഈ അഗതികളെയും നിരാലംബരെയും. 139 രാജ്യങ്ങളിലായി 5167 സഹോദരിമാര്‍ ഈ തീക്ഷണതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. 244 ഭവനങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ട്. യാതൊരു പ്രതിഫലേച്ഛയും കൂടാതെ ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തനത്തെ വിലമതിക്കാന്‍പോലും യോഗ്യതയോ അവകാശമോ ഇല്ല ഇവിടുത്തെ ഭരണകൂടത്തിന്.
ക്രൈസ്തവസമൂഹം ഇല്ലായിരുന്നെങ്കില്‍ ഭാരതത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താകുമായിരുന്നു. എല്ലാവരും ചിന്തിക്കേണ്ട കാര്യങ്ങളൊക്കെ തന്നെയാണ് ഇത്.

