ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സിനിമാ സംവിധായകനും പത്തനംതിട്ട മുന്‍ ഡി.എം.ഒയുമായ ഡോ. ബിജു നടത്തിയ പഠനം ഇത് വ്യക്തമാക്കുന്നുവെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ഹോമിയോമരുന്നുകള്‍ക്ക് അനുകൂലമായും പ്രതികൂലമായുമുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പുതിയ പ്രസ്താവന.
ഇത് വഴി കൊവിഡ് ചികിത്സയും ഹോമിയോ മരുന്നുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ് .

ആരോഗ്യ മന്ത്രിയുടേത് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണ്. ശാസ്ത്രീയമായ അടിത്തറയില്ലാതെ നടത്തുന്ന പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ല. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തെറ്റായ പ്രസ്താവന നടത്തരുതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് ആവശ്യപ്പെട്ടു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഒരു പ്രസ്താവന കാണുകയുണ്ടായി. അതില്‍ വ്യക്തമായി പറയുന്നത് രോഗ മുക്തികിട്ടിയവരില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗമുക്തി ഉണ്ടാകാന്‍ കാരണം ഒരു പ്രത്യേക മരുന്ന് കഴിച്ചതിന് ശേഷമാണ് എന്നാണ്. ആ മരുന്ന് കഴിച്ചവരുടെ രോഗത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചില്ല എന്നും അതില്‍ പറയുന്നു. എന്നാല്‍ ആ സന്ദേശം വളരെ തെറ്റിധാരണയുണ്ടാക്കുന്നതാണ്.

പൊതു ജനങ്ങള്‍ അത് കണ്ട് കഴിഞ്ഞാല്‍ അവര്‍ക്ക് ആ രീതിയിലുള്ള ഒരു മരുന്ന് മാത്രം കഴിച്ചാല്‍ മതിയെന്നും ഇനി മറ്റ് സ്വയം രക്ഷോപകരണങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കേണ്ടെന്നുമുള്ള ധാരണ വരും. അതായത് പിപിഇ കിറ്റോ, മാസകോ അങ്ങനെയൊന്നും ഉപയോഗിക്കേണ്ട ആവശ്യമില്ലാതെ കൊവിഡിനെ പ്രതിരോധിക്കാമെന്ന ധാരണ ഉടലെടുക്കും,’ എബ്രഹാം വര്‍ഗീസ് പറഞ്ഞു.

Leave a Reply