“ഈ ക്രിസ്തീയ മിഷനറിമാര്‍ ഇല്ലായിരുന്നെങ്കില്‍ ഹൈന്ദവ സമുദായത്തിലെ താണ പടിയില്‍ പെട്ട ഇവര്‍ എന്നും ഇങ്ങനെ ഉദ്ധരിക്കപ്പെടാതെ കിടക്കുമായിരുന്നു അവരുടെ വാസസ്ഥലങ്ങളില്‍ പോയി ഉത്തമമാംവിധം ഈ ലോകത്തില്‍ ജീവിക്കുന്നതിനുള്ള ഒരു ബോധം ഉളവാക്കിയത് ക്രൈസ്തവ മിഷനറിമാര്‍ ആണ്”. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ വി. നാഗയ്യ എഴുതിവച്ചിരിക്കുന്ന വാക്കുകളാണിവ. കേരള ഭാരത ചരിത്രത്തെ അസത്യങ്ങള്‍ കൊണ്ട് മൂടി പുതിയൊരു ചരിത്രം അവതരിപ്പിച്ച് ‘ഈ നാടിനെ കത്തോലിക്കര്‍ എന്തു സംഭാവന ചെയ്തു’ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് വി. നാഗയ്യായുടെ ഈ വാക്കുകള്‍
ക്രൈസ്തവസഭകള്‍ ഈ നാടിനു നല്കിയ സംഭാവനകള്‍ ബോധപൂര്‍വ്വം മറക്കാന്‍ പഠിപ്പിക്കുന്നവര്‍ ഓര്‍ക്കേണ്ട ചില വസ്തുതകളുണ്ട.് അടിമകളായ മനുഷ്യര്‍ കന്നുകാലികളെപ്പോലെ ക്രയവിക്രയം ചെയ്യപ്പെട്ട കാലമുണ്ടായിരുന്നു ഈ നാടിന്റെ ചരിത്രത്തില്‍. അടിമകള്‍ക്കും മനുഷ്യനായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവരെ സ്വതന്ത്രരാക്കണമെന്നും ആവശ്യപ്പെട്ട് അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത് ക്രൈസ്തവ മിഷനറിമാര്‍ ആയിരുന്നു. 1847- ല്‍ അടിമകളുടെ സ്വാതന്ത്ര്യത്തിനായി മഹാരാജാവിന് മിഷനറിമാര്‍ നല്കിയ നിവേദനത്തെ കുറിച്ച് ചരിത്രത്തില്‍ നാം വായിക്കുന്നുണ്ട.് ഈ മിഷനറിമാരുടെ പ്രയത്ന ഫലമായാണ് 1854- ല്‍ അടിമവ്യാപാരം നിര്‍ത്തലാക്കിക്കൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരം ഇറക്കുന്നത.് താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം സാധ്യമാക്കിയ വൈക്കം സത്യാഗ്രഹത്തിന് മുന്നണിപ്പോരാളികളില്‍ ധാരാളം ക്രൈസ്തവര്‍ ഉണ്ടായിരുന്നു.
സ്ത്രീകള്‍ക്ക് ആത്മാവില്ല എന്ന് വിശ്വസിച്ച ഒരു സമൂഹത്തിന്റെ അടുക്കളയില്‍ നിന്ന് അവരെ ലോകത്തിലേക്ക് എത്തിച്ചത് ക്രൈസ്തവരാണ് എന്നതിന് ചരിത്രം സാക്ഷി. കേരള ചരിത്രത്തിലെ സ്ത്രീ ജനമുന്നേറ്റത്തിന്റെ ഉണര്‍ത്തുപാട്ടാണ് മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി സ്ത്രീകള്‍ നടത്തിയ പോരാട്ടങ്ങളുടെ ആരംഭം ക്രൈസ്തവ മിഷനറിമാര്‍ നല്കിയ അക്ഷര വെളിച്ചത്തില്‍ നിന്നായിരുന്നു. പള്ളിയോടൊപ്പം പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുകയും പെണ്‍കുട്ടികള്‍ക്കായി വിദ്യാഭവനങ്ങള്‍ തുടങ്ങുകയും ചെയ്ത ചാവറയച്ചന് സ്ത്രീശാക്തീകരണത്തിന് വലിയ സംഭാവനകള്‍ നല്കിയ വ്യക്തിയാണ്. 1859-ലെ കണക്കനുസരിച്ച് തിരുവിതാംകൂറില്‍ 2003 പെണ്‍കുട്ടികളാണ് വിദ്യാഭ്യാസം നടത്തിയതെങ്കില്‍ 1897 ആകുമ്പോഴേക്കും അത് 36652 ആയി. സ്ത്രീ വിദ്യാഭ്യാസ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം എന്ന ബഹുമതി കേരളത്തിനുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ ലാഭേച്ചയില്ലാതെ സേവനം ചെയ്ത മിഷനറിമാരാണ്.
ഇന്ത്യന്‍ ദേശീയത എന്ന ആശയത്തെ ആദ്യമായി അവതരിപ്പിച്ചത് പാറേമാക്കല്‍ തോമാക്കത്തനാര് എന്ന കത്തോലിക്കാ പുരോഹിതന് ആയിരുന്നു എന്നതാണ് സത്യം. ഭാരതത്തില്‍ വിദേശ ആധിപത്യത്തിനെതിരെ എഴുതപ്പെട്ട ആദ്യ പുസ്തകമാണ് പാറേമാക്കല്‍ തോമ്മാക്കത്തനാരുടെ ‘വര്‍ത്തമാനപുസ്തകം’ നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന കാലത്താണ് രാജ്യസ്നേഹവും രാജ്യാഭിമാനവും നിറഞ്ഞ തോമാക്കത്തനാര് ‘നമ്മള് ഇന്ത്യാക്കാര്‍’ എന്ന പദം ഉപയോഗിച്ച് ദേശീയത എന്ന ആശയത്തെ ജനമനസ്സിലേക്ക് എത്തിക്കുന്നത.് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യകാല പ്രസിഡന്റുമാരെല്ലാം ക്രൈസ്തവരായിരുന്നു.
അക്ഷരം പഠിപ്പിച്ച ശൂദ്രനെ മാറ്റി നിര്‍ത്തണം എന്ന വികാരം സമൂഹത്തില്‍ പതിഞ്ഞിരുന്ന കാലത്താണ് ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി ജാതി ലിംഗ ഭേദമില്ലാതെ അവര്‍ണ്ണരെയും സവര്‍ണ്ണനെയും ഒരേ ബഞ്ചിലിരുത്തി പഠിപ്പിക്കാന്‍ ക്രൈസ്തവ മിഷനറിമാര്‍ തയ്യാറായത.് ചണ്ടാളന്മാരെ ഹരിജനങ്ങള്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതിന് എത്രയോകാലം മുന്നെ ക്രൈസ്തവ മിഷനറിമാര്‍ അവരെ ദൈവപുത്രര്‍ എന്ന് വിളിച്ചു. നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന ശൈശവവിവാഹം, സതി, ബഹുഭര്‍തൃത്വം, ബഹുഭാര്യത്വം എന്നിവയൊക്കെ തുടച്ചു നീക്കാനും സമഗ്രഭാവനയും സ്വതന്ത്രചിന്തയും വളര്‍ത്താനും ക്രൈസ്തവര്‍ നല്കിയ വിദ്യാഭ്യാസം വലിയ പ്രചോദനമാണ് നല്‍കിയിട്ടുള്ളത്. ഒപ്പം നാടിന്റെ തനിമയും, സംസ്കാരവും, കലയും, സാഹിത്യവും, ഭാഷയും ഒക്കെ പരിരക്ഷിക്കുവാനും വളര്‍ത്തുവാനും മിഷനറിമാര്‍ നല്കിയ സംഭാവനകള്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവര്‍ ആത്മാര്‍ത്ഥമായി ഒന്നന്വേഷിച്ചാല്‍ മനസ്സിലാക്കാനാവും.
വിദ്യാഭ്യാസം സാമാന്യ ജനത്തിന് സാധ്യമാക്കുന്നതിലും ജാതിവര്‍ണ്ണ വിവേചന രഹിതമായി തുല്യ അവസരം വിദ്യാര്‍ത്ഥികള്‍ക്ക് പ്രദാനം ചെയ്യുന്നതിലും വിദ്യാലയങ്ങളില്‍ പവിത്രമായ അന്തരീക്ഷം പാലിക്കുന്നതിലും കത്തോലിക്കാസഭ സൃഷ്ടിച്ച മാതൃകകളാണ് ഭാരതത്തിലെ പ്രാഥമിക ജനകീയ വിദ്യാഭ്യാസത്തിന്റെ അടിത്തറയായത് എന്നതില്‍ യാതൊരു സംശയവുമില്ല.
- സെപ്റ്റംബർ മാസത്തിലെ വിശുദ്ധരോടൊപ്പം വിജയികൾ
- ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ക്രൈസ്തവ വിവേചനം അവസാനിപ്പിക്കണം
