നിയന്ത്രണം വിട്ട മുണ്ടക്കയത്തെ പോലീസ് ജീപ്പ് ദേശീയ പാതയിൽ മറിഞ്ഞു. എസ്ഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

മുണ്ടക്കയം: ദേശീയ പാത 183 ൽ പൊൻകുന്നം പത്തൊൻപതാം മൈലിന് സമീപം പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്. എസ് ഐ മനോജ്, പോലീസുകാരായ ഷെഫീക്ക്, അജിത്ത്, ജോർജ് എന്നിവർക്ക് നിസ്സാര പരിക്കേറ്റു. കേസ് സംബന്ധമായ ആവശ്യത്തിനായി ചങ്ങനാശേരിക്ക് പോകും വഴിയായിരുന്നു അപകടം. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.