‘ഓര്‍ഡര്‍ ആധാര്‍ കാര്‍ഡ്’ സേവനത്തിന് തുടക്കമായി….

‘ഓര്‍ഡര്‍ ആധാര്‍ കാര്‍ഡ്’ സേവനത്തിന് തുടക്കമായി…. ആധാര്‍ വിവരങ്ങള്‍ ഉടമസ്ഥന് എപ്പോള്‍ വേണമെങ്കിലും പി.വി.സി. കാര്‍ഡ് രൂപത്തില്‍ പ്രിന്റ് ചെയ്ത് ലഭിക്കും. രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്ബര്‍ ഇല്ലെങ്കില്‍ താത്കാലിക നമ്ബറോ രജിസ്റ്റര്‍ ചെയ്യാത്ത നമ്ബറോ ഉപയോഗിച്ചും കാര്‍ഡ് ആവശ്യപ്പെടാം.

50 രൂപയടച്ച്‌ ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചാല്‍ തപാല്‍മാര്‍ഗം സ്പീഡ് പോസ്റ്റില്‍ കാര്‍ഡ് വീട്ടിലെത്തുമെന്ന് യു.ഐ.ഡി.എ.ഐ. ട്വിറ്ററിലൂടെ അറിയിച്ചു. ഏറ്റവും പുതിയ പി.വി.സി. കാര്‍ഡുകളില്‍ സുരക്ഷയുറപ്പാക്കാന്‍ ക്യു.ആര്‍. കോഡും മറ്റ് സംവിധാനങ്ങളും ഉണ്ടായിരിക്കും.

എന്ന ലിങ്ക് വഴി കാര്‍ഡിന് അപേക്ഷിക്കാം.

ആധാര്‍ കാര്‍ഡ് ഡിജിറ്റല്‍ രൂപത്തില്‍ ലഭിക്കുന്നതിന് എംആധാര്‍ ആപ്പ് മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്

Leave a Reply