ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മാ​ത്രം കോ​വി​ഡ് ഭീ​ഷ​ണി..!ആശ്ചര്യം പ്രകടിപ്പിച്ച് സുപീം കോടതി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​ട​ച്ചി​ടു​ന്ന​തി​നെ വി​മ​ര്‍​ശി​ച്ച് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്‌​ഡെ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജൈ​ന ക്ഷേ​ത്ര​ങ്ങ​ള്‍ തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

സാ​മ്പ​ത്തി​ക കാ​ര്യം മാ​ത്രം നോ​ക്കി ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്നു​വെ​ന്നും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മാ​ത്രം കോ​വി​ഡ് ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​വെ​ന്നും ഇ​ത് ആ​ശ്ച​ര്യ​മു​ള്ള നി​ല​പാ​ടാ​ണെ​ന്നും ബോ​ബ്‌​ഡെ പ​റ​ഞ്ഞു.

ചി​ല ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മാ​ത്രം ഉ​ത്ത​ര​വു​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ചാ​ല്‍ അ​ത് വിവേകം അ​ല്ലേ. നി​ങ്ങ​ളു​ടെ ദൈ​വം നി​ങ്ങ​ളോ​ടും ക്ഷ​മി​ക്ക​ട്ടേ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply