ന്യൂഡല്‍ഹി: അഭിഭാഷകന് പ്രശാന്ത് ഭൂഷനെതിരായ രണ്ടാം കോടതിയലഷ്യക്കേസ് പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പിന്മാറി.
2009-ല്‍ തെഹല്‍ക മാസികയ്ക്ക് നല്കിയ അഭിമുഖമാണ് കേസിന്റെ പശ്ചാത്തലം. അഭിമുഖത്തില്‍ സുപ്രീംകോടതിയിലെ മുന്‍ ചീഫ് ജസ്റ്റീസുമാരില്‍ പലരും അഴിമതിക്കാരാണെന്ന പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയാണ് കോടതിയലക്ഷ്യ കേസിന് കാരണം.
സെപ്റ്റംബര്‍ രണ്ടിന് വിരമിക്കുകയാണെന്നും ഈ കേസ് വിശദമായി പരിഗണിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
കേസ് സെപ്റ്റംബര്‍ 10ന് മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നും പുതിയ ബെഞ്ചിനെ ചീഫ് ജസ്റ്റീസ് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു. കേസില്‍ ഇന്ന് വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
അതേസമയം കഴിഞ്ഞ ജൂണ്‍ 27, 29 തീയതികളില്‍ ട്വിറ്ററിലൂടെ ചീഫ് ജസ്റ്റീസിനെയും സുപ്രീംകോടതിയെയും വിമര്‍ശിച്ച മറ്റൊരു കോടതിയലക്ഷ്യ കേസും പ്രശാന്ത് ഭൂഷനെതിരേ നിലനില്‍ക്കുന്നുണ്ട്

