പ​ഞ്ചാ​ബി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് കുതിപ്പ്

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് കുതിപ്പ് .ആ​ദ്യ​ഫ​ല സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​രു​മ്ബോ​ള്‍ 109 മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ 107 ലും കോ​ണ്‍​ഗ്ര​സ് മു​ന്നേ​റു​ക​യാ​ണ്. ശിരോമണി അകാലിദളാണ് രണ്ടാം സ്ഥാനത്ത്. ബിജെപി തകര്‍ന്ന് തരിപ്പണമായി.

എ​ട്ട് കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലെ ഏ​ഴി​ലും കോ​ണ്‍​ഗ്ര​സ് മു​ന്നി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്. ഇ​വി​ടങ്ങ​ളി​ല്‍ എ​ല്ലാം കോ​ണ്‍​ഗ്ര​സ് വി​ജ​യം ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. മൊ​ഹാ​ലി കോ​ര്‍​പ​റേ​ഷ​നി​ലെ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ്യാ​ഴാ​ഴ്ച​ത്തേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ലും ബി​ജെ​പി ദ​യ​നീ​യ​മാ​യി പരാജയപ്പെട്ടു .

പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പാ​സാ​ക്കി​യ ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബിജെപിക്കെതിരേ ശ​ക്ത​മാ​യ ജ​ന​രോ​ഷ​മാ​ണ് കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

Leave a Reply