യു​​വേ​​ഫ ചാമ്പ്യൻ​​സ് ലീ​​ഗ് കിരീട വിജയം ദൈവവത്തിനു സമർപ്പിച്ച് ഫുട്ബോൾ താരം ഡേവിഡ് അലാബ

ലിസ്ബണ്‍: പോർച്ചുഗലിലെ ലി​​സ്ബ​​ണിൽ നടന്ന യു​​വേ​​ഫ ചാമ്പ്യൻ​​സ് ലീ​​ഗ് ഫുട്ബോൾ ഫൈ​​നലിലെ വിജയത്തിന് ശേഷം തന്റെ വിജയം യേശുവിനു സമർപ്പിച്ച് ജർമൻ ഫുട്ബോൾ ക്ലബായ ബയേൺ മ്യൂണിക് താരം ഡേവിഡ് അലാബ. കീരീട നേട്ടത്തിനു ശേഷം “Meine Kraft liegt in Jesus” അഥവാ “എന്റെ ശക്തി യേശുവിലാണ്” എന്നെഴുതിയ ടീ ഷർട്ട് അണിഞ്ഞാണ് അദ്ദേഹം തന്റെ ദൈവവിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. “എന്റെ ശക്തി യേശുവിലാണ്” എന്ന് ആലേഖനം ചെയ്ത ടി ഷര്‍ട്ടു ധരിച്ചു ട്രോഫിയുമായി മുട്ടുകുത്തി ഇരുകൈകളും ആകാശത്തിലേക്ക് ഉയര്‍ത്തി ദൈവത്തിനു നന്ദി പറയുന്ന താരത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.

ഓസ്ട്രിയയുടെ ദേശീയ ഫുട്ബോള്‍ താരമായ അലബാ വര്‍ഷങ്ങളായി ബയേൺ മ്യൂണിക്കിന് വേണ്ടി നിരവധി തവണ ബൂട്ട് അണിഞിട്ടുണ്ട്. “ബോളില്ലാത്ത ഫുട്ബോൾ മത്സരം പോലെയാണ് ദൈവമില്ലാത്ത ജീവിതമെന്ന്‍” വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ട്വീറ്റ് ചെയ്തത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. 2013 ലെ യുറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടധാരണ സമയത്തും “എന്റെ ശക്തി യേശുവിലാണ്” എന്നെഴുതിയ ടീ ഷർട്ടാണ് ഡേവിഡ് അണിഞ്ഞിരുന്നത്.

Leave a Reply