ഇന്ന് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ചു. ഇന്ന് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാം. ഓ​ണം പ്ര​മാ​ണി​ച്ചാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വ് വ​രു​ത്തി​യ​ത്.

എ​ന്നാ​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വൈ​കി​ട്ട് ഏ​ഴു വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യു​ള്ളൂ.

അ​ടു​ത്ത മാ​സം ര​ണ്ടു വ​രെ​യാ​ണ് ഇ​ള​വ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ദീ​ര്‍​ഘി​പ്പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Leave a Reply