2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയത് ഔദ്യോഗികമായി സമ്മതിച്ച് റിസർബാങ്ക് , ഇത് ആർക്കും വേണ്ടാത്ത നോട്ടെന്നും ആർ ബി ഐ യുടെ വാർഷിക റിപ്പോർട്ട്.

രണ്ടായിരത്തിന്റെ നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ഓര്‍ഡറുകളൊന്നും ലഭിക്കാത്തതിനാല്‍ ഇക്കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ലെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2016 നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് 2000ത്തിന്റെ കറന്‍സി പുറത്തിറക്കിയത്. തുടര്‍ന്ന് 2017-18 വര്‍ഷത്തില്‍ രണ്ടായിരത്തിന്റെ 3.36 ബില്യന്‍ നോട്ടുകള്‍ പുറത്തിറക്കി.
നോട്ടിന്റെ പ്രചാരണം കുറഞ്ഞു വരികയാണ്. 2016-17 വര്‍ഷത്തില്‍ 50 ശതമാനവും 2019-20 വര്‍ഷത്തില്‍ 22 ശതമാനവുമാണ് പ്രചാരം കുറഞ്ഞത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ആര്‍ബിഐയുടെ 2019-20 കാലയളവിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രണ്ടായിരത്തിന്റെ പ്രചാരം കുറഞ്ഞതിനൊപ്പം അച്ചടിയിലും കുറവു വന്നു. എന്നാല്‍ 2019-2020 സാമ്ബത്തിക വര്‍ഷമായതോടെ ഒരു നോട്ടു പോലും അച്ചടിക്കേണ്ടതായി വന്നില്ല.

Leave a Reply