ശ്രീനഗര്‍: സ്വാതന്ത്ര്യം ലഭിച്ച് 74 വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീരിലെ മാച്ചിലില്‍ വൈദ്യുതി ലഭിച്ചു. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലെ ഗ്രാമമാണ് മാച്ചില്‍. ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയ്ക്ക് സമീപമാണ് മാച്ചില്‍.സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് മറ്റൊരു അതിര്‍ത്തി ഗ്രാമമായ കേരനിലും വൈദ്യുതി എത്തിച്ചിരുന്നു.
ഇതിന്റെ രണ്ടാം ഘട്ടമായാണ് മാച്ചിലിലും വൈദ്യുതി എത്തിച്ചത്. എല്ലാ അതിര്‍ത്തി മേഖലകളിലേക്കും ഉടന്‍ തന്നെ വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു.

