കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങി തിരിച്ചുവരാന്‍ കഴിയാതെ വന്ന 25 രാജ്യങ്ങളിലെ വിദേശികള്‍ക്ക് തിരിച്ചുവരവിന് അവസരമൊരുക്കി സൗദി അറേബ്യ. സൗദി എയര്‍ലൈന്‍സാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.
എന്നാല്‍, ഇന്ത്യ, പാക്കിസ്ഥാന് എന്നീ രാജ്യങ്ങള്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. രണ്ടാം ഘട്ടത്തിലായിരിക്കും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മടങ്ങാന്‍ അവസരം ലഭിക്കുകയെന്നാണ് വിവരം.
യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്റിന്, ഈജിപ്ത്, ലബനന്, മൊറോക്കോ, ടുണീഷ്യ, ചൈന, ബ്രിട്ടന്, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ, തുര്‍ക്കി, ഗ്രീസ്, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, മലേഷ്യ, ദക്ഷിണാഫ്രിക്ക, സുഡാന്, എത്യോപ്യ, കെനിയ, നൈജീരിയ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ പട്ടികയിലുള്ളത്
.യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്റിന്, ഈജിപ്ത്, ലബനന്, മൊറോക്കോ, ടുണീഷ്യ, ചൈന, ബ്രിട്ടന്, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ, തുര്‍ക്കി, ഗ്രീസ്, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, മലേഷ്യ, ദക്ഷിണാഫ്രിക്ക, സുഡാന്, എത്യോപ്യ, കെനിയ, നൈജീരിയ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ പട്ടികയിലുള്ളത്.

