മത്തായിയുടെ മരണം: സിബിഐ അന്വേഷണസംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്പ്പിച്ചുപത്തനംതിട്ട: ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറെ ചരുവില്‍ പി.പി. മത്തായിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണസംഘം പ്രാഥമിക റിപ്പോര്‍ട്ട് തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഇതേവരെ പോലീസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ടെന്നാണ് സൂചന. വനപാലകര്‍ കസ്റ്റഡിയിലെടുത്ത കര്‍ഷകനായ മത്തായി ജൂലൈ 28നാണ് മരിച്ചത്.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മത്തായിയുടെ മൃതദേഹം എത്രയും വേഗം റീ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും ഇതിനായി നാലംഗ ഡോക്ടര്‍മാരുടെ പാനല്‍ അംഗീകരിക്കണമെന്നുമാവശ്യപ്പെട്ട് സിബിഐ സംഘം ആഭ്യന്തരവകുപ്പിനും കത്തു നല്കി.

