പാറത്തോട്: കോവിഡ് -19 രണ്ടാം ഘട്ടം പ്രതിരോധ പ്രവർത്തനങ്ങളു ടെ ഭാഗമായി പാറത്തോട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പൊടി മറ്റം സെന്റ് മേരീസ് പള്ളി വക സൺഡേ സ്കൂൾ ഹാളിൽ ഡൊമി സിലറി കെയർ സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോ ണിക്കുട്ടി ഏബ്രഹാം മഠത്തിനകം നിർവഹിച്ചു. ഇവിടേക്കാവശ്യമാ യ കിടക്കകൾ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള നിർമല റിന്യൂ വൽ സെന്ററിൽ നിന്നു മാർ ജോസ് പുളിക്കൽ അനുവദിച്ചു നൽകി. പഞ്ചായത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒ രു അഭ്യുദയകാംക്ഷി മാരുതി ഓമ്നി വാഹനം സൗജന്യമായി പഞ്ചാ യത്തിന് കൈമാറി.

