ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിങ് (91) അന്തരിച്ചു. ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്ന് 91 വയസുള്ള മില്‍ഖയെ ചണ്ഡീഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജൂണ്‍ മൂന്നിനായിരുന്നു മില്‍ഖാ സിങ്ങിനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസത്തെ ചികിത്സക്ക് ശേഷം കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് മുന്‍ താരത്തെ ആശുപത്രിയില്‍ നിന്ന് മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ നിര്‍മല്‍ കൗര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.