പ്രതീക്ഷയോടെ കാത്തിരുന്ന ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ പരീക്ഷണം നിറുത്തിവച്ചു.

ലണ്ടന്‍: പ്രതീക്ഷയോടെ കാത്തിരുന്ന ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ പരീക്ഷണം നിറുത്തിവച്ചു. വാക്സിന്റെ പാര്‍ശ്വഫലമെന്ന് സംശയത്തെ തുട‌ര്‍ന്നാണ് പരീക്ഷണം നിറുത്തിവച്ചത്. ബ്രിട്ടണില്‍ പരീക്ഷിച്ചവരില്‍ ഒരാള്‍ക്ക് പ്രതികൂല ഫലം കണ്ടതാണ് കാരണം. ഇയാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് കമ്ബനി അറിയിച്ചു. ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ്പ്രതിരോധ വാക്‌സീന്‍ അവസാന ഘട്ട പരീക്ഷണത്തിലായിരുന്നു.

ഇന്ത്യയിലെ പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടും പരീക്ഷണം നടത്തിയിരുന്നു. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനക അറിയിച്ചു.

പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്ബനി വിശദീകരിച്ചു.

Leave a Reply