കോവിഡ് പരിശോധന മാനദണ്ഡം പുതുക്കി കേന്ദ്രസർക്കാർ

കോവിഡ്​ പരിശോധനക്കുള്ള മാനദണ്ഡം പുതുക്കി ഐ.സി.എം.ആര്‍. രാജ്യത്ത്​ കോവിഡ്​ അതിവേഗം വര്‍ധിക്കുന്നതിനിടെ സാമ്ബിളുകള്‍ പരിശോധിക്കുന്ന ലബോറട്ടറികളുടെ സമ്മര്‍ദ്ദം ഒഴിവാക്കാനാണ്​ ഐ.സി.എം.ആര്‍ നീക്കം. നേരത്തെ ആകെ ടെസ്​റ്റുകളില്‍ 70 ശതമാനമെങ്കിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനകളാവണമെന്ന്​ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കിയാണ്​ പുതിയ ഉത്തരവ്​.ആന്‍റിജന്‍ അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍ പോസിറ്റീവായ വ്യക്​തിക്ക്​ വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന ആവശ്യ​മില്ലെന്ന്​ ഐ.സി.എം.ആര്‍ അറിയിച്ചു. 10 ദിവസം വീട്ടു നിരീക്ഷണത്തില്‍ തുടര്‍ന്ന വ്യക്​തിക്ക്​ അവസാന മൂന്ന്​ ദിവസവും പനിയില്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ആവശ്യമില്ല.

മറ്റ്​ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ക്ക്​ കോവിഡ്​ ലക്ഷണങ്ങളില്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണ്ടെന്നും ഐ.സി.എം.ആര്‍ വ്യക്​തമാക്കി. ആശുപത്രികളില്‍ നിന്ന്​ ഡിസ്​ചാര്‍ജ്​ ​ചെയ്യുന്ന സമയത്തും പരിശോധന നിര്‍ബന്ധമല്ല.ആന്‍റിജന്‍ ടെസ്​റ്റ്​ നെഗറ്റീവാവുകയും എന്നാല്‍, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന രോഗികള്‍ക്ക്​ നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍ ചെയ്യണമെന്ന്​ ഐ.സി.എം.ആര്‍ നിര്‍ദേശിക്കുന്നു. പ്രതിദിനം 15 ലക്ഷത്തോളം ടെസ്​റ്റുകള്‍ നടത്താനുള്ള ശേഷിയാണ്​ ഇന്ത്യയിലെ ലബോറട്ടറികള്‍ക്ക്​ നിലവിലുള്ളത്​. എന്നാല്‍, കോവിഡ്​ രോഗബാധ ലബോറട്ടറികളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചിട്ടുണ്ട്​. നിലവില്‍ പല ലബോറട്ടറികളിലും ആര്‍.ടി.പി.സി.ആര്‍ ഫലം ലഭിക്കാന്‍ 72 മണിക്കൂറെങ്കിലും എടുക്കും. അതേസമയം, വ്യാപകമായി ആന്‍റിജന്‍ പരിശോധന നടത്തി രോഗവ്യാപനത്തിന്​ തോത്​ കണ്ടെത്തുകയും ഐ.സി.എം.ആറി​ന്‍റ ലക്ഷ്യമാണ്​.