മഹാരാഷ്​ട്രയില്‍ വിവിധ നഗരങ്ങളില്‍ ലോക്​ഡൗണ്‍

മുംബൈ: മഹാരാഷ്​ട്രയില്‍ കോവിഡ്​ രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്ത് വിവിധ നഗരങ്ങളില്‍ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തി.മുംബൈയുടെ സബര്‍ബന്‍ ഏരിയകളിലാണ്​ അവസാനമായി ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയത്​. മാര്‍ച്ച്‌​ 31 വരെയാണ്​ ലോക്​ഡൗണ്‍. മിറ ബയാന്ദര്‍ മുനിസപ്പല്‍ കോര്‍പ്പറേഷനാണ്​ ലോക്​ഡൗണ്‍ ഏര്‍​പ്പെടുത്തിയത്​.

അഞ്ച്​ ഹോട്ട്​സ്​പോട്ടുകളില്‍ മാത്രമാണ്​ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തുകയെന്ന്​ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വെളിപ്പെടുത്തി .

അതേസമയം, മുംബൈയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച്‌​ ബൃഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ സൂചകളൊന്നും നല്‍കിയിട്ടില്ല. എങ്കിലും കോവിഡ്​ കേസുകള്‍ വലിയ വര്‍ധന രേഖപ്പെടുത്തുന്നത്​ കോര്‍പ്പറേഷനെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്​.

Leave a Reply