മുഖം മിനുക്കാനൊരുങ്ങി പഞ്ചാലിമേട്‌

ടൂറിസ്റ്റുകളെ വലിയ തോതില്‍ ആകര്‍ഷിക്കാവുന്ന പ്രകൃതി സുന്ദരമായ സ്ഥലമാണ് പാഞ്ചാലിമേട്. പാഞ്ചാലിമേടിനെ കുറിച്ച്‌ ആ വഴി കടന്നുപോകുന്ന പല ടൂറിസ്റ്റുകളും അജ്ഞരാണ്. ഇതിന് ഒരു പരിഹാരമുണ്ടാക്കാന്‍ എന്ത് ചെയ്യണമെന്നും, ഏത് തരത്തിലുള്ള വികസന സാധ്യതയാണ് പാഞ്ചാലിമേട്ടിലുള്ളതെന്നും ആലോചിച്ച ടൂറിസം വകുപ്പ് അതിനുള്ള നടപടിയും കൈക്കൊണ്ടിരുന്നു.

സമുദ്രനിരപ്പില്‍ നിന്നും 3000 അടിയോളം ഉയരത്തില്‍ നിലകൊള്ളുന്ന മനോഹരമായ പുല്‍മേടിന് അനുയോജ്യമായ രീതിയില്‍, പ്രകൃതി സൗഹൃദകരമായാണ് 3.17 കോടി രൂപയുടെ ആദ്യഘട്ട ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

പഞ്ചാലിമേട് ടൂറിസം വികസനം രണ്ടാം ഘട്ട നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

3 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയാണ് രണ്ടാംഘട്ടത്തില്‍ പാഞ്ചാലിമേട്ടില്‍ നടപ്പാക്കാന്‍ പോകുന്നത്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന 3 കോടി രൂപ ഉപയോഗിച്ച്‌ പാഞ്ചാലിക്കുളം നവീകരണം, ചെക്ക് ഡാം, ഹാന്‍ഗിംഗ് ബ്രിഡ്ജ്, അഡ്വഞ്ചര്‍ സോണ്‍ എന്നിവ നിര്‍മിക്കുന്നതാണ്.

അമിനിറ്റി സെന്റര്‍, റെയിന്‍ ഷെല്‍ട്ടറുകളും നടപ്പാതയും മഡ്ഹൗസുകളും സോളാര്‍വിളക്കുകളും ടോയ്‌ലറ്റുകളും ഇരുന്ന് വിശ്രമിക്കാനുള്ള ബഞ്ചുകളുമെല്ലാം ആദ്യ ഘട്ട വികസനത്തിലൂടെ ഒരുക്കിയതോടെ പാഞ്ചാലിമേടിന് പുതിയ മുഖം തന്നെ സൃഷ്ടിക്കാനായി.

Leave a Reply